അ​ക്ഷ​യ​ശ്രീ അ​വാ​ർ​ഡ്; അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, November 10, 2019 10:37 PM IST
ഇ​ടു​ക്കി: ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പ​ക്കു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള അ​ക്ഷ​യ​ശ്രീ അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സം​സ്ഥാ​ന ത​ല​ത്തി​ൽ ഒ​രു ല​ക്ഷം രൂ​പ​യും ജി​ല്ലാ ത​ല​ത്തി​ൽ 25000 രൂ​പയുടെ അ​വാ​ർ​ഡു​ക​ളും 10000 രൂ​പ വീ​ത​മു​ള്ള 28 പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും കൂ​ടാ​തെ പ്രാ​യ​മാ​യ പ​ര​ന്പ​രാ​ഗ​ത ജൈ​വ​ക​ർ​ഷ​ക​ർ, ഒൗ​ഷ​ധ​സ​സ്യ​കൃ​ഷി, മ​ട്ടു​പ്പാ​വ് കൃ​ഷി, വി​ദ്യാ​ർ​ഥി​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. മൂ​ന്ന് വ​ർ​ഷ​ത്തി​നു മേ​ൽ പൂ​ർ​ണ​മാ​യും ജൈ​വ​ കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​രെ​യാ​ണ് അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. വെ​ള്ള​ക്ക​ട​ലാ​സി​ൽ കൃ​ഷി​രീ​തി​യു​ടെ ല​ഘു​വി​വ​ര​ണ​വും പൂ​ർ​ണ​മേ​ൽ​വി​ലാ​സ​വും ഫോ​ണ്‍ ന​ന്പ​റും ജി​ല്ല​യും സ​ഹി​തം 30-നുമുന്പ് അ​പേ​ക്ഷി​ക്ക​ണം. വി​ലാ​സം : കെ.​വി. ദ​യാ​ൽ, അ​വാ​ർ​ഡ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ, ശ്രീ​കോ​വി​ൽ, മു​ഹ​മ്മ പി​ഒ, ആ​ല​പ്പു​ഴ 688525. ഫോ​ണ്‍:9447114 526.