ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​രേ​യും വാ​ഹ​ന​വും പി​ടി​കൂ​ടി
Sunday, November 10, 2019 10:37 PM IST
ചെ​റു​തോ​ണി: ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​രാ​യ മൂ​ന്നു​പേ​രെ​യും ക​ഞ്ചാ​വ് ക​ട​ത്താ​നു​പ​യോ​ഗി​ച്ച വാ​ഹ​ന​വും ഇ​ടു​ക്കി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ല​പ്പു​ഴ വെ​ണ്‍​മ​ണി ഐ​ശ്വ​ര്യ​ഭ​വ​നി​ൽ ശ്യാം(29), ​പൈ​നാ​വ് സ്വ​ദേ​ശി ജ​യ​ച​ന്ദ്ര​ൻ(47), പു​ത്ത​ൻ​പു​ര​യി​ൽ ബി​നോ​യി(41) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പ​ടി​യി​ലാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഷ​വ​ർ​ലെ കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30-ഓ​ടെ വെ​ള്ള​ക്ക​യ​ത്തു വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്നും 22 ഗ്രാം ​ക​ഞ്ചാ​വും ക​ഞ്ചാ​വ് വി​റ്റു​കി​ട്ടി​യ 2050 രൂ​പ​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഇ​ടു​ക്കി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി. ​മു​രു​ക​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജോ​ർ​ജു​കു​ട്ടി, ര​വീ​ന്ദ്ര​ൻ, ജ​യേ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.