അ​യ​ൽ​വാ​സി​യു​ടെ കി​ണ​റ്റി​ൽവീണ് യു​വ​തി മ​രി​ച്ചു
Sunday, November 10, 2019 10:37 PM IST
ചെ​റു​തോ​ണി: ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള യു​വ​തി അ​യ​ൽ​വാ​സി​യു​ടെ കി​ണ​റ്റി​ൽ​വീ​ണ് മ​രി​ച്ചു. കീ​രി​ത്തോ​ട് ഏ​ഴാം​കൂ​പ്പ് ചെ​രു​പ്പു​കു​ടി​യി​ൽ ചാ​ക്കോ​യു​ടെ മ​ക​ൾ ജോ​യ്സ് (19) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ് സം​ഭ​വം.
മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം പ​ള്ളി​യി​ൽ​പോ​യി തി​രി​കെ വ​രു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. പ​ള്ളി​യി​ൽ​നി​ന്നും തി​രി​കെ വ​രു​ന്പോ​ൾ ജോ​യ്സ് മാ​താ​പി​താ​ക്ക​ൾ​ക്ക് തൊ​ട്ടു​മു​ന്പേ​യാ​ണ് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​യ​ത്. എ​ന്നാ​ൽ മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ലെ​ത്തി​യി​ട്ടും മ​ക​ളെ കാ​ണാ​തെ പ​രി​ഭ്ര​മി​ച്ച വീ​ട്ടു​കാ​ർ അ​യ​ൽ​വാ​സി​ക​ളോ​ടൊ​പ്പം അ​ടു​ത്ത പു​ര​യി​ട​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പാ​ല​യ്ക്ക​ൽ സാ​ബു​വി​ന്‍റെ കി​ണ​റ്റി​ൽ വീ​ണു കി​ട​ക്കു​ന്ന​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​യ​ൽ​വാ​സി​ക​ളും നാ​ട്ടു​കാ​രും​ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും കി​ണ​റ്റി​ൽ​നി​ന്നും പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല.
ഇ​ടു​ക്കി​യി​ൽ​നി​ന്നും ഫ​യ​ർ​ഫോ​ഴ്സും ക​ഞ്ഞി​ക്കു​ഴി പോ​ലീ​സും എ​ത്തി​യാ​ണ് യു​വ​തി​യെ പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ​ത​ന്നെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന് സം​സ്ക​രി​ക്കും. ഷേ​ർ​ളി​യാ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​മോ​ൻ, ഫേ​ബ, ജോ​ണ്‍​സ​ണ്‍.