ന​ഷ്ട​പ്പെ​ട്ട സീ​ലു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി സം​ശ​യം
Sunday, November 10, 2019 10:37 PM IST
മു​ട്ടം: ക​ഴി​ഞ്ഞ​ദി​വ​സം മു​ട്ടം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ പ​രി​സ​ര​ത്തു​നി​ന്നും ല​ഭി​ച്ച പ​ഞ്ചാ​യ​ത്തി​ലെ സീ​ലു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി സം​ശ​യം .
ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള പ​രി​ശോ​ധ​ന​യ്ക്കാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ സീ​ലു​ക​ൾ ന​ഷ്ട​മാ​യ​ത്. പി​റ്റേ​ന്ന് സീ​ലു​ക​ൾ അ​ട​ങ്ങി​യ പെ​ട്ടി പ​ഞ്ചാ​യ​ത്തി​ന്‍റെ വ​രാ​ന്ത​യി​ൽ​നി​ന്നും ല​ഭി​ച്ചു.
ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന വ​സ്തു​ക്ക​ൾ അ​ലം​ഭാ​വ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്ത​താ​ണ് സീ​ലു​ക​ൾ ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ മ​ന​പൂ​ർ​വം ത​ട്ടി​യെ​ടു​ത്ത​താ​ണെ​ന്നും ഇ​ത് ദു​രു​പ​യോ​ഗം ചെ​യ്തി​ട്ടു​ണ്ടെ​ന്നു​മു​ള്ള സം​ശ​യം ബ​ല​പ്പെ​ട്ടു.
സീ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട​ത് സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മു​ട്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.
നി​ല​വി​ലു​ള്ള സീ​ലു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്തു എ​ന്ന സം​ശ​യ​ത്താ​ൽ മു​ഴു​വ​ൻ സീ​ലു​ക​ളും മാ​റ്റി പു​തി​യ​ത് നി​ർ​മി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ.​ആ​ർ. ഉ​ഷ പ​റ​ഞ്ഞു.