കൗ​മാ​ര കാ​യി​ക കു​തി​പ്പി​ന് ഇ​ന്നു മു​ത​ല​ക്കോ​ട​ത്ത് തു​ട​ക്കം
Sunday, November 10, 2019 10:39 PM IST
തൊ​ടു​പു​ഴ: കൗ​മാ​ര​കാ​യി​ക കു​തി​പ്പി​നാ​യി മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ലെ ട്രാ​ക്കും ഫീ​ൽ​ഡും ഇ​ന്നു​ണ​രും. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് റ​വ​ന്യു ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള ന​ട​ക്കു​ന്ന​ത്. നേ​ര​ത്തെ ര​ണ്ടു​ദി​വ​സം​കൊ​ണ്ട് ന​ട​ത്തി​യി​രു​ന്ന മ​ൽ​സ​ര​ങ്ങ​ൾ ഒ​രു ദി​വ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി.
ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന് ത്രോ ​ഇ​ന​ങ്ങ​ൾ ന​ട​ത്തും. പാ​ലാ​യി​ൽ ഹാ​മ​ർ ത്രോ ​മ​ൽ​സ​ര​ത്തി​നി​ട​യി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി സം​സ്ഥാ​ന കാ​യി​ക വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ത്രോ ​ഇ​ന​ങ്ങ​ൾ ഒ​രു​മി​ച്ച് പ്ര​ത്യേ​ക ദി​വ​സം ന​ട​ത്തു​ന്ന​ത്. മ​റ്റി​ന​ങ്ങ​ൾ നാ​ളെ​യും മ​റ്റ​ന്നാ​ളും ന​ട​ക്കും.
ജി​ല്ല​യി​ലെ ഏ​ഴ് സ​ബ് ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 1400 കാ​യി​ക​താ​ര​ങ്ങ​ളാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്. 100 മ​ത്സ​ര ഇ​ന​ങ്ങ​ളി​ൽ റി​ലേ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ഇ​ന​ങ്ങ​ളി​ലും ഒ​രു സ​ബ് ജി​ല്ല​യി​ൽ​നി​ന്ന് ര​ണ്ടു കു​ട്ടി​ക​ൾ വീ​ത​മാ​ണ് മ​ത്സ​രി​ക്കാ​നെ​ത്തു​ക. മ​ത്സ​ര ന​ട​ത്തി​പ്പി​നാ​യി 75 കാ​യി​ക അ​ധ്യാ​പ​ക​രും മേ​ള​യ്ക്കെ​ത്തും.
ഇ​ന്ന് രാ​വി​ലെ 8.30-ന് ​ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. 9.30-ന് ​പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ മേ​ള​യ്ക്ക് തു​ട​ക്ക​മാ​കും. 12-ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ർ​പ​ഴ്സ​ണ്‍ ജെ​സി ആ​ന്‍റ​ണി മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​ർ​മ​ല ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഷേ​ർ​ളി ജ​യ​പ്ര​കാ​ശ്, ജെ​സി ജോ​ണി, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് അ​ട​പ്പൂ​ര്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജു പ​ള്ള​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സ്വാ​ഗ​ത​വും സ്വീ​ക​ര​ണ​ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ സ​ണ്ണി കൂ​ട്ടു​ങ്ക​ൽ ന​ന്ദി​യും പ​റ​യും.
പാ​ലാ​യി​ലെ ഹാ​മ​ർ അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന കാ​യി​ക വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം റ​വ​ന്യു ജി​ല്ല കാ​യി​ക മേ​ള​യ്ക്ക് വ​ലി​യ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഹാ​മ​ർ ത്രോ, ​ജാ​വ​ലി​ൻ, ഡി​സ്ക​സ് ത്രോ ​മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​കം കേ​ജ് സ്ഥാ​പി​ക്കും. ഗ്രൗ​ണ്ടി​ൽ എ​ല്ലാ മ​ത്സ​ര​ങ്ങ​ൾ​ക്കും പ്ര​ത്യേ​കം ഒ​ഫി​ഷ്യ​ൽ​സി​നെ നി​യ​മി​ക്കും.
കു​ട്ടി​ക​ളെ വോ​ള​ന്‍റി​യ​ർ​മാ​രാ​ക്കി ഗ്രൗ​ണ്ടി​ൽ ഇ​റ​ക്കി​ല്ല. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ഴു​വ​ൻ സ​മ​യ​വും മേ​ള​യ്ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കും.
മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സേ​വ​ന​വും ഉ​റ​പ്പാ​ക്കും.
ആം​ബു​ല​ൻ​സ് അ​ട​ക്കം ആ​രോ​ഗ്യ വ​കു​പ്പ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കും.