ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി ന​ട​ത്തി
Sunday, November 10, 2019 10:39 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ർ.​ഇ വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന ഏ​ക ജാ​ല​ക സം​വി​ധാ​ന​പോ​ർ​ട്ട​ൽ ആ​യ കെ-​സ്വി​ഫ്റ്റിനെക്കുറി​ച്ച് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്ത്ക​ളി​ൽ നി​ന്നു​ള്ള പ്ര​സി​ഡ​ന്‍റ് മാ​ർ​ക്കും വി​വി​ധ വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ ക്കു​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാധ്യ​ക്ഷ പ്ര​ഫ. . ജെ​സി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ന​ട​ത്തി. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ർ പി.​കെ. അ​ജി​ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​റു​കി​ട വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ന്‍റ് ബി. ​ജ​യ​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​വി. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​പ​ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ർ ര​ഞ്ജു മാ​ണി സ്വാ​ഗ​ത​വും തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ പി.​ കെ.​ സി​ന്ധു ന​ന്ദിയും ​പ​റ​ഞ്ഞു.

സ്വീ​ക​ര​ണം ന​ൽ​കും

തൊ​ടു​പു​ഴ: നാ​ട്ടു​വൈ​ദ്യം നാ​ടി​ന്‍റെ ര​ക്ഷ​യ്ക്ക് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി കാ​സ​ർ​ഗോ​ഡു​നി​ന്നാ​രം​ഭി​ച്ച നാ​ട്ടു​വൈ​ദ്യ പ്ര​ചാ​ര​ണ യാ​ത്ര​യ്ക്ക് ഇ​ന്ന് ഒ​ന്നി​ന് തൊ​ടു​പു​ഴ ഗാ​ന്ധി സ്ക്വ​യ​റി​ൽ സ്വീ​ക​ര​ണം ന​ൽ​കും. യോ​ഗം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ടു​ക്കി ഒൗ​ഷ​ധ സ​സ്യ ഉ​ത്പാ​ദ​ക വി​പ​ണ​ന സം​ഘം പ്ര​സി​ഡ​ന്‍റ് എ​ൻ. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.