അ​രി​ക്കു​ഴ​യി​ൽ മാ​ല പൊ​ട്ടി​ച്ച സം​ഭ​വം: പ്ര​തി​യെ വ്യ​ക്ത​മാ​യ​താ​യി സൂ​ച​ന
Sunday, November 10, 2019 10:39 PM IST
തൊ​ടു​പു​ഴ: പ​ട്ടാ​പ്പ​ക​ൽ ബൈ​ക്കി​ലെ​ത്തി​യ സം​ഘം അ​രി​ക്കു​ഴ​യി​ൽ വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ​കു​റി​ച്ച് പോ​ലീ​സി​നു വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ ല​ഭി​ച്ചു. സം​ഭ​വ​ത്തി​നു​ശേ​ഷം തൊ​ടു​പു​ഴ സ​ബ് ഡി​വി​ഷ​നു കീ​ഴി​ലു​ള്ള സി​ഐ​മാ​രെ​യും എ​സ്ഐ​മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ഡി​വൈ​എ​സ്പി കെ.​പി. ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ വി​ശാ​ല​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന പോ​ലീ​സി​നു ല​ഭി​ച്ച​ത്. ഇ​തി​നാ​യി നൂ​റോ​ളം സി​സി​ടി​വി കാ​മ​റ​ക​ളി​ൽ​നി​ന്നും പോ​ലീ​സ് ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു.
അ​രി​ക്കു​ഴ ന​ടു​ത്തൊ​ട്ടി​യി​ൽ അ​നി​ത​യു​ടെ സ്വ​ർ​ണ​മാ​ല​യാ​ണ് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്ന​ത്. മോ​ഷ​ണം ചെ​റു​ക്കു​ന്ന​തി​നി​ടെ പി​ന്നാ​ലെ​യെ​ത്തി​യ കാ​റി​ടി​ച്ച് ഇ​വ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കാ​ലി​നു സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​നി​ത തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്.
മാ​ല പി​ടി​ച്ചു​പ​റി​ച്ച ദി​വ​സം​ത​ന്നെ പോ​ലീ​സ് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം അ​രി​ച്ചു​പെ​റു​ക്കി​യെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ര​ണ്ടു പേ​രും ഹെ​ൽ​മ​റ്റും കോ​ട്ടും ധ​രി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല.
മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​തി​നു​ശേ​ഷം മോ​ഷ്ടാ​ക്ക​ൾ സ്കൂ​ട്ട​റി​ൽ പാ​ഞ്ഞു​പോ​യ​ത് കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തേ​ക്കാ​യി​രു​ന്നു. ഇ​തോ​ടെ വി​വി​ധ ടൗ​ണു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ മു​ഖം വ്യ​ക്ത​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള ചി​ത്രം ല​ഭി​ച്ച​ത്.
പ്ര​തി​യെ വ്യ​ക്ത​മാ​യ​തോ​ടെ പോ​ലീ​സ് വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ഇ​തു​വ​ച്ച് സ​ന്ദേ​ശ​മ​യ​ച്ചി​രു​ന്നു. ഇ​തി​ൽ​നി​ന്നാ​ണ് പ്ര​തി​യെ​കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ളി​ലേ​ക്ക ്പോ​ലീ​സ് എ​ത്തി​യ​ത്.
മു​ൻ​പും സ​മാ​ന​രീ​തി​യി​ലു​ള്ള മോ​ഷ​ണ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് മാ​ല മോ​ഷ​ണ​ത്തി​നും പി​ന്നി​ലെ​ന്നും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. അ​ടു​ത്ത​ദി​വ​സം ത​ന്നെ പ്ര​തി​ക​ൾ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
അ​നി​ത​യെ ഇ​ടി​ച്ചു​വീ​ഴ്ത്തി​യ​ശേ​ഷം നി​ർ​ത്താ​തെ​പോ​യ കാ​റും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​തി​നെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.