കൈ​ത്തോ​ട് ഗ​തി​മാ​റ്റി; വെ​ള്ളം കു​ത്തി​യൊ​ഴു​കി വ്യാ​പ​ക നാ​ശം
Monday, November 11, 2019 10:09 PM IST
ചെ​റു​തോ​ണി: അ​യ​ൽ​വാ​സി വെ​ള്ളം തി​രി​ച്ചു​വി​ട്ട​തു​മൂ​ലം വൃ​ദ്ധ​ദ​ന്പ​തി​ക​ളു​ടെ വീ​ടി​ന​ക​ത്ത് വെ​ള്ളം​ക​യ​റി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വെ​ള്ളം കു​ത്തി​യൊ​ഴു​കി കൃ​ഷി സ്ഥ​ല​വും ന​ശി​ച്ച​താ​യി പ​രാ​തി. ഇ​തു​സം​ബ​ന്ധി​ച്ച് ചു​രു​ളി സ്വ​ദേ​ശി മേ​ട്ടും​പു​റ​ത്ത് ശ്രീ​ധ​ര​ൻ ക​ഞ്ഞി​ക്കു​ഴി വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കും പോ​ലീ​സി​നും പ​രാ​തി ന​ൽ​കി.

ഒ​രാ​ഴ്ച മു​ന്പു​ണ്ടാ​യ ക​ന​ത്ത​മ​ഴ​യി​ൽ അ​യ​ൽ​വാ​സി അ​യാ​ളു​ടെ പ​റ​ന്പി​ലൂ​ടെ​യു​ള്ള കൈ​ത്തോ​ട് ഗ​തി​മാ​റ്റി ഒ​ഴു​ക്കി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

തോ​ട് ഗ​തി​മാ​റ്റി​വി​ട്ട​പ്പോ​ൾ ത​ന്‍റെ വീ​ടി​ന​ക​ത്ത് നി​റ​യെ വെ​ള്ളം​ക​യ​റി. വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്തെ കൃ​ഷി​ക​ളെ​ല്ലാം ന​ശി​ച്ചു. ഇ​തു​മൂ​ല​മു​ണ്ടാ​യ ന​ഷ്ടം ത​രി​ക​യും ഗ​തി​മാ​റ്റി​വി​ട്ട കൈ​ത്തോ​ട് പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.