ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളിയായ യു​വ​തി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ
Monday, November 11, 2019 10:09 PM IST
ക​ട്ട​പ്പ​ന: ഇ​ത​ര സം​സ്ഥാ​ന​ക്കാ​രി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച തോ​ട്ടം തൊ​ഴി​ലാ​ളി​യെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. തേ​നി പെ​രി​യ​കു​ളം വ​ര​ശ​നാ​ട് പ​ര​മ​ശി​വം ഹ​നു​മ​യ്യ(51) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ര​മ​ശി​വം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് താ​മ​സ​സ്ഥ​ല​ത്തി​നു​മു​ന്നി​ൽ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​ര​മ​ശി​വ​ത്തി​ന്‍റെ പി​ടി​യി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട യു​വ​തി ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. തു​ട​ർ​ന്ന് യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ര​മ​ശി​വ​ത്തെ ക​ട്ട​പ്പ​ന പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​സാ​ധാ​ര​ണ പ്രേ​ഷി​ത
മാ​സാ​ച​ര​ണം

നെ​ടു​ങ്ക​ണ്ടം: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​ഖ്യാ​പി​ച്ച അ​സാ​ധാ​ര​ണ പ്രേ​ഷി​ത മാ​സാ​ച​ര​ണ​ത്തി​ന്‍റെ നെ​ടു​ങ്ക​ണ്ടം ഫൊ​റോ​നാ​ത​ല സ​മാ​പ​നം മ​ഞ്ഞ​പ്പെ​ട്ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ന​ട​ന്നു. നെ​ടു​ങ്ക​ണ്ടം ഫൊ​റോ​ന​യി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രും മ​ഞ്ഞ​പ്പെ​ട്ടി പ​ള്ളി​യി​ൽ ഒ​രു​മി​ച്ചു​കൂ​ടി സ​മൂ​ഹ​ബ​ലി അ​ർ​പ്പി​ച്ചു. ഫൊ​റോ​ന വി​കാ​രി ഫാ. ​ജ​യിം​സ് ശൗ​ര്യാം​കു​ഴി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് പൗ​വ​ത്ത്, കൈ​ക്കാ​ര​ൻ​മാ​രാ​യ ദേ​വ​സ്യ പൂ​വ​ത്തും​മൂ​ട്ടി​ൽ, ടോ​മി പു​ന്ന​വേ​ലി​ൽ, അ​നീ​ഷ് ചി​ര​ട്ട​വ​യ​ലി​ൽ, സ​ണ്‍​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ തോ​മ​സ് താ​ഴ​ത്തേ​ട​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.