റ​വ​ന്യൂ ജി​ല്ലാ കാ​യി​ക മേ​ള മ​ഴ​യി​ൽ കു​തി​ർ​ന്നു
Monday, November 11, 2019 10:12 PM IST
മു​ത​ല​ക്കോ​ടം: പു​ത്ത​രി​യി​ൽ ത​ന്നെ ക​ല്ലു​ക​ടി​ച്ചു. സം​ഘാ​ട​ന​ത്തി​ലെ പി​ഴ​വു​ക​ളു​മാ​യി ഇ​ടു​ക്കി റ​വ​ന്യു ജി​ല്ലാ കാ​യി​ക മേ​ള മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ചു. ഉ​ച്ച ക​ഴി​ഞ്ഞ് പെ​യ്ത ക​ന​ത്ത മ​ഴ​യും മേ​ള​യു​ടെ ന​ട​ത്തി​പ്പി​നെ ബാ​ധി​ച്ചു. 9.30 ഓ​ടെ മ​ത്സ​ര ഇ​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും പ​തി​നൊ​ന്നോ​ടെ​യാ​ണ് മ​ത്സ​രം ആ​രം​ഭി​ച്ച​ത്.
അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും കാ​ര്യ​മാ​യ സാ​ന്നി​ധ്യ​മി​ല്ലാ​തെ തു​ട​ങ്ങി​യ കാ​യി​ക മേ​ള ഫ​ല​ത്തി​ൽ വ​ഴി​പാ​ടാ​കു​ന്ന അ​വ​സ്ഥ​യാ​യി. മേ​ള​യ്ക്കാ​യു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പോ​ലും ന​ൽ​കാ​ൻ ആ​രു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. മേ​ള​യു​ടെ ന​ട​ത്തി​പ്പി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു നി​ന്നു വീ​ഴ്ച​യു​ണ്ടാ​യ​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നു.

ഒ​ഫീ​ഷ്യ​ൽ​സു​ക​ൾ​ക്കാ​യി
നെ​ട്ടോ​ട്ടം

ആ​ദ്യ ദി​നം ത്രോ ​ഇ​ന​ങ്ങ​ൾ ന​ട​ന്ന​പ്പോ​ൾ ത​ന്നെ സ്റ്റേ​ഡി​യ​ത്തി​ൽ ഒ​ഫീ​ഷ്യ​ൽ​സി​ല്ലാ​തെ സം​ഘാ​ട​ക​ർ വ​ല​ഞ്ഞു. പാ​ലാ​യി​ലെ ഹാ​മ​ർ അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ഗ്രൗ​ണ്ടി​ൽ വോ​ള​ന്‍റി​യ​ർ​മാ​രാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ൽ മ​ൽ​സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു പു​റ​മെ മ​റ്റ് സ​ഹാ​യ​ങ്ങ​ൾ​ക്കാ​യി അ​ധ്യാ​പ​ക​രെ​യാ​ണ് നി​യോ​ഗി​ച്ച​ത്. എ​ന്നാ​ൽ ചു​മ​ത​ല ന​ൽ​കി​യി​രു​ന്ന​വ​രി​ൽ പ​ല​രും ഗ്രൗ​ണ്ടി​ലി​റ​ങ്ങി​യി​ല്ല. ഇ​തോ​ടെ ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ഹാ​മ​ർ മ​ത്സ​രം മൂ​ന്നു ത​വ​ണ നി​ർ​ത്തി വ​യ്ക്കേ​ണ്ടി വ​ന്നി​രു​ന്നു.
ഇ​തെ​ല്ലാം ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും അ​ധി​കൃ​ത​ർ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ച്ചു. പ​കു​തി ഇ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യ​ത്.​ജാ​വ​ലി​ൻ ത്രോ, ​ഡി​സ്ക​സ് ത്രോ, ​സീ​നി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ഷോ​ട്ട്പു​ട്ട്, ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഹാ​മ​ർ​ത്രോ എ​ന്നി​വ റി​സ​ർ​വ് ദി​ന​മാ​യ 14 ലേ​യ്ക്ക് മാ​റ്റി. ആ​ദ്യ ഇ​ന​മാ​യ ഹാ​മ​ർ​ത്രോ മ​ൽ​സ​രം തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ ഒ​ഫി​ഷ്യ​ൽ​സി​ന്‍റെ കു​റ​വു​ണ്ടാ​യി​രു​ന്നു. മ​ൽ​സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ ത​ന്നെ​യാ​ണ് ഹാ​മ​ർ എ​ടു​ത്തു കൊ​ണ്ടു വ​ന്ന് എ​റി​ഞ്ഞ​ത്. ഇ​ന്ന​ലെ 82 കാ​യി​കാ​ധ്യാ​പ​ക​രാ​ണ് രാ​വി​ലെ ത​ന്നെ സ്റ്റേ​ഡി​യ​ത്തി​ൽ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ന്‍റെ പ​കു​തി അ​ധ്യാ​പ​ക​ർ പോ​ലും മ​ൽ​സ​ര​ങ്ങ​ൾ ന​ട​ക്കു​ന്നി​ട​ത്തി​ല്ലാ​യി​രു​ന്നു. ച​ട്ട​പ്പ​ടി സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ല​രും വി​ട്ടു​നി​ന്ന​തെ​ന്ന് പ​റ​യു​ന്നു.

സു​ര​ക്ഷ വാ​ക്കി​ൽ മാ​ത്രം

പാ​ലാ​യി​ൽ ന​ട​ന്ന കാ​യി​ക മേ​ള​യി​ൽ വി​ദ്യാ​ർ​ഥി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഗ്രൗ​ണ്ടി​ൽ ക​ർ​ശ​ന സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്നാ​ണ് കാ​യി​ക വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.
ഹാ​മ​ർ​ത്രോ മ​ൽ​സ​രം ന​ട​ന്ന കേ​ജ് ഇ​രു​ന്പ് വ​ല​യു​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. എ​ന്നാ​ൽ കി​ണ​ർ മൂ​ടു​ന്ന വ​ല​യു​പ​യോ​ഗി​ച്ചാ​ണ് പേ​രി​നു സം​ര​ക്ഷ​ണ​മൊ​രു​ക്കി​യ​ത്. നെ​റ്റി​ൽ ത​ട്ടി ഹാ​മ​ർ പ​ല​പ്പോ​ഴും തി​രി​കെ തെ​റി​ച്ച​ത് അ​പ​ക​ട സാ​ധ്യ​ത കൂ​ട്ടി. പ്ര​ത്യേ​ക ടെ​ന്‍റ് ഒ​രു​ക്കി ഡോ​ക്ട​ർ​മാ​രു​ടെ​യും മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സേ​വ​നം മു​ഴു​വ​ൻ സ​മ​യ​വും വേ​ണ​മെ​ന്ന നി​ർ​ദേ​ശം ജി​ല്ലാ കാ​യി​ക മേ​ള​യി​ൽ അ​ധി​കൃ​ത​ർ പാ​ലി​ച്ചി​ല്ല. പേ​രി​നാ​യി മാ​ത്ര​മാ​ണ് മ​രു​ന്നും മ​റ്റും എ​ത്തി​ച്ച​ത്.

കൂ​നി​ൽ​മേ​ൽ കു​രു​വാ​യി മ​ഴ

താ​ള​പ്പി​ഴ​ക​ൾ നി​റ​ഞ്ഞ മേ​ള​യി​ൽ ഉ​ച്ച ക​ഴി​ഞ്ഞ് എ​ത്തി​യ മ​ഴ​യും തി​രി​ച്ച​ടി​യാ​യി. ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ഹാ​മ​ർ മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ത്സ​രം ത​ട​സ​പ്പെ​ടു​ത്തി മ​ഴ​യെ​ത്തി​യ​ത്. ഇ​തോ​ടെ മ​ത്സ​ര​ങ്ങ​ൾ നി​ർ​ത്തി​വ​ച്ചു. മ​ഴ​യി​ൽ ഗ്രൗ​ണ്ട് വെ​ള്ള​ക്കെ​ട്ടാ​യി മാ​റി​യ​തോ​ടെ മൂ​ന്ന് മ​ണി​ക്കൂ​റോ​ളം മ​ത്സ​രം വൈ​കി. ഇ​തി​നി​ടെ സം​ഘാ​ട​ക​രും ര​ക്ഷി​താ​ക്ക​ളും ത​മ്മി​ൽ സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി വാ​ക്കേ​റ്റ​മാ​യി. മേ​ള തു​ട​ങ്ങാ​ൻ വൈ​കി​യ​തും മ​ഴ​യെ​ത്തു​ട​ർ​ന്ന് മ​ത്സ​ര​ങ്ങ​ൾ വൈ​കി​യതും ഹൈ​റേ​ഞ്ചി​ൽ നി​ന്നെ​ത്തി​യ കു​ട്ടി​ക​ളെയടക്കം ബു​ദ്ധി​മു​ട്ടി​ലാക്കി.