ക​ളി​ക്കൂ​ട്ട​ത്തി​ന്‍റെ തേ​രി​ലേ​റി മു​ണ്ട​ക്ക​യം
Monday, November 11, 2019 10:12 PM IST
മു​ത​ല​ക്കോ​ടം: പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ന്‍റെ കാ​യി​ക പ​രി​ശീ​ല​ന​ത്തി​നു​ള്ള ഹൈ​റേ​ഞ്ച് സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യു​ടെ പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​യ ക​ളി​ക്കൂ​ട്ട​ത്തി​ലൂ​ടെ ക​ളി​ച്ചു​വ​ള​ർ​ന്ന എം.​എ​സ്. അ​മൃ​ത​യും ജോ​ണ്‍​സ് സ്റ്റീ​ഫ​നും. സ​ബ് ജൂ​ണി​യ​ർ ഗേ​ൾ​സ്, ബോ​യി​സ്, വി​ഭാ​ഗം ഷോ​ട്ട് പു​ട്ടി​ൽ എ​തി​രാ​ളി​ക​ളെ നി​ഷ്പ്ര​ഭ​രാ​ക്കി. മു​ണ്ട​ക്ക​യം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും.
സ​ബ് ജൂ​ണി​യ​ർ ഗേ​ൾ​സി​ൽ ജേ​താ​വാ​യ അ​മൃ​ത കു​പ്പ​ക്ക​യം മു​ന്നേ​ത്ത് എം.​കെ. സ​ഹ​ദേ​വ​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​ളാ​ണ്. സ​ബ് ജൂ​ണി​യ​ർ ബോ​യി​സ് ഷോ​ട്ട്പു​ട്ടി​ൽ ജേ​താ​വാ​യ ജോ​ണ്‍​സ് സ്റ്റീ​ഫ​ൻ പു​ഞ്ച​വ​യ​ൽ മൂ​ലേ​പ്പ​റ​ന്പി​ൽ സ്റ്റീ​ഫ​ൻ - അ​ലീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.
9.80 മീ​റ്റ​ർ എ​റി​ഞ്ഞാ​ണ് ജോ​ണ്‍​സ് സ്റ്റീ​ഫ​ൻ ഒ​ന്നാ​മ​തെ​ത്തി​യ​ത്. സ​ന്തോ​ഷ് ജോ​ർ​ജാ​ണ് ഇ​രു​വ​രു​ടെ​യും പ​രി​ശീ​ല​ക​ൻ.
ജോ​ണ്‍​സ് സ്റ്റീ​ഫ​ന് പ്രോ​ത്സാ​ഹ​ന​വു​മാ​യി 72 കാ​ര​നാ​യ വ​ല്യ​ച്ഛ​ൻ എം.​എം.​തോ​മ​സ് ഗ്രൗ​ണ്ടി​ലെ​ത്തി​യ​തോ​ടെ വീ​റും വാ​ശി​യു​മേ​റി.