ഷോ​ട്ട്പു​ട്ടി​ൽ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച് ബ്യൂ​ല ജോമോൻ
Monday, November 11, 2019 10:12 PM IST
മു​ത​ല​ക്കോ​ടം: ജൂ​ണി​യ​ർ ഗേ​ൾ​സ് ഷോ​ട്ട് പു​ട്ടി​ൽ മൂ​ല​മ​റ്റം എ​സ്എ​ച്ച്ഇ​എം​എ​ച്ച്എ​സ്എ​സി​ലെ ബ്യൂ​ലജോ​മോ​ന് ക​ന്നി​മ​ത്സ​ര​ത്തി​ൽ ഉ​ജ്വ​ല നേ​ട്ടം. വെ​ള്ളി​യാ​മ​റ്റം കു​റ്റ്യാ​നി​ക്ക​ൽ ജോ​മോ​ൻ ടെ​സ്മോ​ൾ മാ​ത്യു​വി​ന്‍റെ മ​ക​ളാ​ണ്. 8.34 മീ​റ്റ​ർ എ​റി​ഞ്ഞാ​ണ് ബ്യൂ​ല ഒ​ന്നാ​മ​തെ​ത്തി​യ​ത്. ബ്യൂ​ല​യു​ടേ​ത് ത​നി നാ​ട​ൻ വി​ജ​യ​മാ​ണ്. കാ​യി​ക പ​രി​ശീ​ല​നം നേ​ടാ​ത്ത അ​ച്ഛ​ൻ വ്യാ​യാ​മ മു​റ​ക​ൾ പ​ഠി​പ്പി​ച്ചു. ഒ​പ്പം വി​ജ​യ​ത്തി​നു​ള്ള നാ​ട​ൻ വി​ദ്യ​ക​ളും മ​ക​ൾ​ക്ക് പ​റ​ഞ്ഞു​കൊ​ടു​ത്തു. മൂ​ന്ന് മാ​സ​ത്തെ പ​രി​ശീ​ല​നം കൊ​ണ്ടാ​ണ് ബ്യൂ​ല വി​ജ​യ​ക്കു​തി​പ്പ് ന​ട​ത്തി​യ​ത്. ചി​ട്ട​യാ​യ പ​രി​ശീ​ല​ന​വും​അ​ധ്യാ​പ​ക​രു​ടെ​യും കൂ​ട്ടു​കാ​രു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും അ​ക​മ​ഴി​ഞ്ഞ പ്രോ​ത്സാ​ഹ​ന​വും വി​ജ​യ​ക്കു​തി​പ്പ് ന​ട​ത്താ​ൻ പ്ര​ചോ​ദ​നം ന​ൽ​കി​യ​താ​യി ബ്യൂ​ല ജോ​മോ​ൻ പ​റ​ഞ്ഞു. പഠനത്തിന് പുറമേ കാ​യി​ക രം​ഗ​ത്തു​ം കാ​ലൂ​ന്നാ​നു​ള്ള ക​ഠി​നാ​ധ്വാ​ന​മാ​ണ് ബ്യൂ​ല ന​ട​ത്തി​യ​ത്.