ആ​ദ്യ സ്വ​ർ​ണം ഫൈ​സ​ലി​ന്
Monday, November 11, 2019 10:12 PM IST
മു​ത​ല​ക്കോ​ടം: മേ​ള​യി​ലെ ആ​ദ്യ സ്വ​ർ​ണം ഫൈ​സ​ലി​ന് സ്വ​ന്തം. അ​ഞ്ചു​കി​ലോ ഭാ​ര​മു​ള്ള ഹാ​മ​ർ 29.71 മീ​റ്റ​ർ ദൂ​ര​ത്തേ​ക്ക​റി​ഞ്ഞാ​ണ് ഫൈ​സ​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് എച്ച്എസ്എസിലെ പ്ല​സ്ടു കൊ​മേ​ഴ്സ് വി​ദ്യാ​ർ​ഥി​യാ​ണ് പി.​വി. ഫൈ​സ​ൽ. എ​ന്നും പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ഗ്രൗ​ണ്ടി​ൽ ത​ന്നെ​യാ​ണ് ഫൈ​സ​ൽ വി​ജ​യം വ​രി​ച്ച​ത്. 2016, 17 വ​ർ​ഷ​ങ്ങ​ളി​ൽ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ജാ​വ​ലി​ൻ, ഡി​സ്ക​സ് ത്രോ ​മ​ത്സ​ര​ങ്ങ​ളി​ലും ഫൈ​സ​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്. ഉ​പ​ജി​ല്ലാ കാ​യി​ക മേ​ള​യി​ൽ മൂ​ന്നി​ന​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു. ജേ​ക്ക​ബ് മു​രി​ങ്ങ​മ​റ്റ​മാ​ണ് പ​രി​ശീ​ല​ക​ൻ. സു​ബ്ര​തോ ക​പ്പി​ൽ അ​ണ്ട​ർ 19 ഫു​ട്ബാ​ൾ ജി​ല്ലാ ടീം ​ക്യാ​പ്റ്റ​നു​മാ​യി​രു​ന്ന ഫൈ​സ​ൽ. വോ​ളി​ബോ​ളി​ലും ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ഉ​ണ്ട​പ്ലാ​വ് പു​ത്ത​ൻ​വീ​ട്ടി​ൽ യൂ​സ​ഫ് - ഷൈ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.