ആ​ത്മ​ഹ​ത്യാ പ്ര​തി​രോ​ധ സെ​മി​നാ​ർ ന​ട​ത്തി
Monday, November 11, 2019 10:14 PM IST
തൊ​ടു​പു​ഴ: ആ​ത്മ​ഹ​ത്യാ പ്ര​തി​രോ​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഉ​ണ​ർ​വി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ത്മ ഹ​ത്യാ പ്ര​തി​രോ​ധ​ത്തി​ൽ സാ​മൂ​ഹ്യ​സേ​വ​ക​രു​ടെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി. വേ​ൾ​ഡ് സൈ​ക്ക്യാ​ട്രി​ക് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​റോ​യ് ക​ള​ളി​വ​യ​ലി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​ണ​ർ​വ് പ്ര​സി​ഡ​ന്‍റ് ജോ​സ് സി. ​പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ത്മ​ഹ​ത്യാ​പ്ര​വ​ണ​ത ഉ​ള​ള​വ​രോ മാ​ന​സി​ക പി​രി​മു​റ​ക്കം അ​നു​ഭ​വി​ക്കു​ന്ന​വ​രോ ആ​യ​വ​ർ​ക്ക് ഇ​ടു​ക്കി റോ​ഡി​ൽ പീ​റ്റേ​ഴ്സ് 9 ബി​ൽ​ഡിം​ഗി​ലു​ള​ള ഉ​ണ​ർ​വി​ൽ സൗ​ജ​ന്യ സേ​വ​നം ല​ഭി​ക്കും. എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക്ക് ഒ​ന്നു മ​ണി മു​ത​ൽ അ​ഞ്ചു വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​നം. ഫോ​ണ്‍: 04862 - 225544.