ബാ​ല​ഗ്രാം പാ​ല​ത്തി​ൽ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു
Tuesday, November 12, 2019 10:35 PM IST
നെ​ടു​ങ്ക​ണ്ടം: അ​പ​ക​ട​ത്തി​ലാ​യ ബാ​ല​ഗ്രാം പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് പു​തു​ക്കി​പ്പ​ണി​ത് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ൽ ഒ​രാ​ഴ്ച​മു​ന്പ് വ​ൻ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് അ​ടി​യ​ന്ത​ര നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​രം​ഭി​ച്ച അ​റ്റ​കു​റ്റ​പ​ണി​ക​ൾ വൈ​കു​ന്നേ​ര​ത്തോ​ടെ പൂ​ർ​ത്തി​ക​രി​ച്ചു. ത​ക​രാ​റി​ലാ​യ ഭാ​ഗ​ത്തെ മ​ണ്ണ് പൂ​ർ​ണ​മാ​യും എ​ടു​ത്തു​മാ​റ്റി അ​വി​ടെ എ​ട്ട​ടി​യോ​ളം ഉ​യ​ര​ത്തി​ൽ ക​ല്ലു​കൊ​ണ്ട് കെ​ട്ടി ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. മു​ക​ൾ​ഭാ​ഗം മ​ക്കി​ട്ട് നി​ര​ത്തു​ക​യും ചെ​യ്തു.

ര​ണ്ടു​ദി​വ​സം ഇ​തി​നു​മു​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ട​ശേ​ഷം ഇ​വി​ടം കോ​ണ്‍​ക്രീ​റ്റ് ചെ​യ്യും. പാ​ല​ത്തി​ന് ബ​ല​ക്ഷ​യം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പൊ​തു​മാ​ര​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ടു പ്ര​ള​യ​കാ​ല​ത്തും പാ​ല​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വെ​ള്ളം കെ​ട്ടി​നി​ന്നി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്ന് ക​ല്ലു​കെ​ട്ടു​ക​ൾ​ക്കി​ട​യി​ലെ മ​ണ്ണ് ഒ​ലി​ച്ചു​പോ​യാ​ണ് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യ ഭാ​ഗം കോ​ണ്‍​ക്രീ​റ്റു​ചെ​യ്ത് ബ​ല​പ്പെ​ടു​ത്തു​ന്ന​തോ​ടെ റോ​ഡ് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​കും. രാ​വി​ലെ ക​ന്പം​മെ​ട്ടി​ലേ​ക്കു പോ​കേ​ണ്ട വ​ലി​യ വാ​ഹ​ന​ങ്ങ​ൾ രാ​മ​ക്ക​ൽ​മേ​ട് വ​ഴി​യും ചെ​റു​വാ​ഹ​ന​ങ്ങ​ൾ തൂ​ക്കു​പാ​ലം മാ​ർ​ക്ക​റ്റി​ലൂ​ടെ​യു​മാ​ണ് തി​രി​ച്ചു​വി​ട്ടി​രു​ന്ന​ത്.