ക​ല്ലാ​ർ​വാ​ലി പാ​ലം ത​ക​ർ​ന്നു
Tuesday, November 12, 2019 10:35 PM IST
അ​ടി​മാ​ലി: ക​ല്ലാ​ർ - മാ​ങ്കു​ളം റോ​ഡി​ൽ ക​ല്ലാ​ർ​വാ​ലി പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ​ത് കു​രി​ശു​പാ​റ - പീ​ച്ചാ​ട് - ക​ല്ലാ​ർ മേ​ഖ​ല​ക​ളി​ലെ യാ​ത്ര​ക്കാ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.
പാ​ത​യി​ലൂ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം നി​രോ​ധി​ച്ച​തോ​ടെ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ മ​ച്ചി​പ്ലാ​വ് - പീ​ച്ചാ​ട് വ​ഴി​യാ​ണ് മാ​ങ്കു​ള​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​തോ​ടെ കു​രി​ശു​പാ​റ​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ളു​ക​ൾ​ക്ക് ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ല്ലാ​റ്റി​ൽ എ​ത്തി​യോ പീ​ച്ചാ​ടെ​ത്തി​യോ വേ​ണം ബ​സു​ക​ളി​ൽ ക​യ​റാ​ൻ. ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​ല​ച്ചി​ട്ടും നി​ർ​മാ​ണ ജോ​ലി​ക​ളി​ൽ വ​കു​പ്പ് വേ​ഗ​ത കാ​ട്ടു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​ണ്ട്.