അ​ഡ്വ​ക്കേ​റ്റ് ക്ലാ​ർ​ക്സ് അ​സോ. ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ
Tuesday, November 12, 2019 10:35 PM IST
നെ​ടു​ങ്ക​ണ്ടം: കേ​ര​ള അ​ഡ്വ​ക്കേ​റ്റ് ക്ലാ​ർ​ക്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ 17-ന് ​നെ​ടു​ങ്ക​ണ്ട​ത്ത് ന​ടക്കും. രാ​വി​ലെ പ​ത്തി​ന് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ. രാ​ജേ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ല​യി​ലെ സീ​നി​യ​ർ ക്ല​ർ​ക്കു​മാ​രെ​യും മി​ക​ച്ച യൂ​ണി​റ്റി​നേ​യും യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യേ​യും ആ​ദ​രി​ക്കും. പെ​ൻ​ഷ​ൻ ആ​യി​രം രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ വ​ർ​ധ​ന​വ് വ​രു​ത്ത​ണ​മെ​ന്നും ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് സി. ​ശ്രീ​കു​മാ​ർ, സെ​ക്ര​ട്ട​റി സ്വീ​റ്റ്സ​ണ്‍ ജോ​സ​ഫ്, കെ. ​ശ​ശി​ധ​ര​ൻ, ഒ.​ജെ. മാ​ത്യു, അ​ജ​യ​കു​മാ​ർ വി​ജ​യ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ലോ​ച​നാ​യോ​ഗം

അ​ടി​മാ​ലി: സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന തീ​വ്ര​യ​ത്ന ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​ത്തി​നാ​യു​ള്ള ആ​ലോ​ച​നാ​യോ​ഗം അ​ടി​മാ​ലി​യി​ൽ ന​ട​ന്നു. വി​മു​ക്തി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ 2020 ജ​നു​വ​രി 31 വ​രെ​യാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. അ​ടി​മാ​ലി​യി​ൽ 17-ന് ​ന​ട​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​ത്തി​നു​ള്ള സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. രാ​വി​ലെ 11-ന് ​മ​ന്ത്രി എം.​എം. മ​ണി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം​ചെ​യ്യും.