അ​സീ​സി സ്നേ​ഹാ​ശ്ര​മ​ത്തി​ന്‍റെ കാ​രു​ണ്യ​ം: ബിഹാ​ർ സ്വ​ദേ​ശി​ക്കു ബ​ന്ധു​ക്ക​ളെ കി​ട്ടി
Tuesday, November 12, 2019 10:37 PM IST
ക​ട്ട​പ്പ​ന: ബീ​ഹാ​റി​ൽ​നി​ന്നും തൊ​ഴി​ൽ തേ​ടി​യെ​ത്തി​യ 65-കാ​ര​ന് അ​സീ​സി സ്നേ​ഹാ​ശ്ര​മ​ത്തി​ന്‍റെ കാ​രു​ണ്യ​ത്താ​ൽ ബ​ന്ധു​ക്ക​ളെ തി​രി​കെ കി​ട്ടി. നാ​ലു​മാ​സം മു​ൻ​പാ​ണ് മം​ഗ​ൾ മി​ശ്ര ക​ട്ട​പ്പ​ന​യി​ൽ എ​ത്തി​യ​ത്.
ക​ട്ട​പ്പ​ന​യ്ക്കു​സ​മീ​പ​മു​ള്ള സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്ന​തി​നി​ടെ മം​ഗ​ൾ മി​ശ്ര​യെ കാ​ണാ​താ​യി. എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് മം​ഗ​ൾ മി​ശ്ര​യെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും ത​ന്‍റെ പേ​രു​പോ​ലും അ​ദേ​ഹ​ത്തി​ന് ഓ​ർ​മ​യി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് മം​ഗ​ളി​നെ ക​ട്ട​പ്പ​ന അ​സീ​സി സ്നേ​ഹാ​ശ്ര​മ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
നാ​ലു​മാ​സ​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷം ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​ന്ന ഇ​ദേ​ഹ​ത്തെ ബീ​ഹാ​റി​ലെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തി അ​സീ​സി സ്നേ​ഹാ​ശ്ര​മം അ​ധി​കൃ​ത​ർ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മം​ഗ​ളി​ന്‍റെ മ​ക​ൻ ക​ട്ട​പ്പ​ന​യി​ലെ​ത്തി ഇ​ദേ​ഹ​ത്തെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.
ഒ​ക്ടോ​ബ​റി​ൽ മാ​ന​സി​ക​നി​ല ത​ക​രാ​റി​ലാ​യ ആ​സാം സ്വ​ദേ​ശി​യേ​യും ചി​കി​ത്സ​യ്ക്കു​ശേ​ഷം സ്നേ​ഹാ​ശ്ര​മം അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ൾ​ക്ക് തി​രി​കെ​യേ​ൽ​പി​ച്ചി​രു​ന്നു.