ആർമിയിൽ നിന്നെത്തിയ സൂരജ് പരിശീലകന്‍റെ റോളിൽ തിളങ്ങി
Tuesday, November 12, 2019 10:39 PM IST
മു​ത​ല​ക്കോ​ടം: എ.​ആ​ർ.​സൂ​ര​ജ് മു​ൻ ആ​ർ​മി​ക്കാ​ര​ന്‍റെ പ​രി​ശീ​ല​ന മി​ക​വി​ൽ നെ​ടു​ങ്ക​ണ്ടം ജി​ല്ലാ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ജി​ല്ലാ​ കാ​യി​ക മേ​ള​യി​ൽ ഇ​തു വ​രെ നേ​ടി​യ​ത് പ​ത്തു മെ​ഡ​ൽ.
സീ​നി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കെ.​അ​ജി​ത്, ജൂ​നി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 3000,800 മീ​റ്റ​റി​ൽ അ​ഭി​ഷേ​ക ജോ​ണ്‍ മാ​ത്യൂ, ലോം​ഗ് ജം​പ് സ​ബ്ജൂ​ണി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ അ​ന​ഘ മോ​ൾ, പെ​ണ്‍​കു​ട്ടി​ക​ളു​ടെ ജൂ​നി​യ​ർ വി​ഭാ​ഗം 3000 മീ​റ്റ​ർ വി​ഭാ​ഗ​ത്തി​ൽ ആ​തി​ര വി ​ആ​ശോ​ക് എ​ന്നി​വ​രാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്.
ഇ​തി​നു പു​റ​മെ മൂ​ന്നു വെ​ള്ളി​യും മൂ​ന്നു വെ​ള്ളി​യും ഇ​തോ​ടൊ​പ്പം ഇ​വി​ടു​ത്തെ താ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി. പാ​ല​ക്കാ​ട് പ​റ​ളി ഗ​വ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്പോ​ൾ സം​സ്ഥാ​ന സ്കൂ​ൾ ചാ​ന്പ്യ​നും വി​ക്ടോ​റി​യ കോ​ള​ജി​ലെ പ​ഠ​ന കാ​ല​ത്ത് കാ​ലി​ക്ക​റ്റ് യൂ​ണി​വ​ഴ്സി​റ്റി ചാ​ന്പ്യ​നു​മാ​യി​രു​ന്നു സൂ​ര​ജ്. ആ​ർ​മി​യി​ലെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​തി​നു ശേ​ഷം ആ​ർ​മി ടീ​മി​ന്‍റെ​യും സ​ർ​വീ​സ​സി​ന്‍റെ​യും പ​രി​ശീ​ല​ക​നാ​യി.
22 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം വി​ര​മി​ച്ചു. പി​ന്നീ​ടാ​ണ് സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ കോ​ച്ചാ​യ​ത്.
പ​റ​ളി കി​ണാ​വ​ല്ലൂ​ർ സ്വ​ദേ​ശി​യാ​ണ് സൂ​ര​ജ്. സ​ഹോ​ദ​രി ആ​ർ.​നി​ത​യും കാ​യി​കാ​ധ്യാ​പി​ക​യാ​ണ്.