ലി​റ്റി​ൽ കെ​റ്റ്സി​ന്‍റെ ഭാ​വ​ന​യി​ൽ കൊ​ലു​ന്പ​ന്‍റെ ഡോ​ക്യു​മെ​ന്‍റ​റി ഇ​ത​ൾ​വി​രി​ഞ്ഞു
Tuesday, November 12, 2019 10:39 PM IST
അ​റ​ക്കു​ളം: ഇ​ടു​ക്കി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ കാ​ര​ണ​ഭൂ​ത​നാ​യ കൊ​ലു​ന്പ​ന്‍റെ ജീ​വി​തം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഡോ​ക്യു​മെ​ന്‍റ​റി​യു​മാ​യി ലി​റ്റി​ൽ കെ​റ്റ്സ്. അ​റ​ക്കു​ളം സെ​ൻ​മേ​രീസ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ലി​റ്റി​ൽ കെ​റ്റ്സ് അം​ഗ​ങ്ങ​ളാ​ണ് എ​ട്ട​ര​മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള ഡോ​ക്യു​മെ​ന്‍റ​റി നി​ർ​മി​ച്ച​ത്.
1922 മ​ല​ങ്ക​ര എ​സ്റ്റേ​റ്റ് സൂ​പ്ര​ണ്ടാ​യി​രു​ന്ന ഡ​ബ്ല്യൂ ജെ. ​ജോ​ണ്‍ വ​ന​ത്തി​ൽ നാ​യാ​ട്ടി​നു പോ​യ​പ്പോ​ൾ ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ സാ​ധ്യ​ത​ക​ൾ അ​ദ്ദേ​ഹ​ത്തി​ന് കാ​ട്ടി​ക്കൊ​ടു​ത്ത​ത് കൊ​ലു​ന്പ​നാ​യി​രു​ന്നു.
കു​റവ​ൻ - കു​റ​ത്തി മ​ല​ക​ൾ​ക്കി​ട​യി​ലൂ​ടെ കു​തി​ച്ചൊ​ഴു​കു​ന്ന പെ​രി​യാ​റി​ന്‍റെ ദൃ​ശ്യ​മാ​ണ് കൊ​ലു​ന്പ​ൻ​ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ലി​റ്റി​ൽ കെ​റ്റ്സ് അം​ഗ​ങ്ങ​ളാ​യ ഓ​സ്റ്റി​ൻ ജോ​സ്, ജൂ​ബി​ൻ ജെ​യിം, ആ​കാ​ശ് സ​ജി, സി.​എ​സ്. അ​ശ്വി​ൻ, ജെ​റി​ൻ ബെ​ന്നി, ജോ​ണ്‍ ബൈ​ജു, സ്റ്റു​വ​ർ​ട്ട് സ​ണ്ണി, ജോ​ഷ് പി.​ജിജോ​യി, അ​ശ്വി​ൻ അ​ജി​കു​മാ​ർ, അ​ലാ​ഡി​ൻ ജോ​സു​കു​ട്ടി എ​ന്നി​വ​രാ​ണ് ഡോ​ക്യു​മെ​ന്‍ററിയി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.
സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​യ ജോ​ബി മാ​ത്യു, രാ​ജേ​ഷ് മാ​ത്യു, സി​സ്റ്റ​ർ റോ​സി​ലി​ൻ, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ മോ​ളി​ക്കു​ട്ടി ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​ർ​ജ് വെ​ട്ടു​ക​ല്ലേ​ൽ ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ റി​ലീ​സ് നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​യി​കി​ഴ​ക്കേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.