ജീ​പ്പും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റു
Wednesday, November 13, 2019 10:15 PM IST
ഉ​പ്പു​ത​റ: കോ​ട്ട​മ​ല - ഉ​ളു​പ്പൂ​ണി റോ​ഡി​ൽ ജീ​പ്പും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഓ​ട്ടോ ഡ്രൈ​വ​ർ ച​ര​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ് (55) പ​രി​ക്കേ​റ്റ​ത്. കൊ​ച്ചു​ളു​പ്പൂ​ണി​ക്കു സ​മീ​പം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗോ​പാ​ല​കൃ​ഷ്ണ​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി പോ​യ ജീ​പ്പ് ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ജീ​പ്പ് അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.