കാ​ൽ​വ​രി​മൗ​ണ്ടി​ൽ നി​ന്ന് അ​ഞ്ചു​പേ​ർ, നേ​ടി​യ​ത് ആ​റു സ്വ​ർ​ണം
Wednesday, November 13, 2019 10:18 PM IST
മു​ത​ല​ക്കോ​ടം: കാ​ൽ​വ​രി എ​ച്ച്എ​സ് കാ​ൽ​വ​രി​മൗ​ണ്ടി​ൽ നി​ന്ന് പ​ങ്കെ​ടു​ത്ത​ത് അ​ഞ്ച്് താ​ര​ങ്ങ​ൾ. പ​ക്ഷെ അ​വ​ർ നേ​ടി​യ​ത് ആ​റ് സ്വ​ർ​ണ​വും മൂ​ന്ന് വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും.
റോ​സ് മേ​രി വ​ർ​ഗീ​സ് 200, 400,600 മീ​റ്റ​റി​ൽ മൂ​ന്ന് സ്വ​ർ​ണ​വും ഡ​യാ​ന മ​രി​യ ജോ​ർ​ജ് 100 മീ​റ്റ​റി​ൽ സ്വ​ർ​ണ​വും 200 മീ​റ്റ​റി​ൽ വെ​ള്ളി​യും 400 മീ​റ്റ​റി​ൽ വെ​ങ്ക​ല​വും അ​ജോ ടോ​ബി​ൻ​സ് 800,1500 മീ​റ്റ​റു​ക​ളി​ൽ വെ​ള്ളി​യും നേ​ടി.
സ​ബ് ജൂ​ണി​യ​ർ 4 x 100 മീ​റ്റ​ർ റി​ലേ​യി​ൽ ര​ണ്ട് സ്വ​ർ​ണ​വും ഇ​വ​ർ സ്വ​ന്ത​മാ​ക്കി. എ​ബി സെ​ബാ​സ്റ്റ്യ​നാ​ണ് പ​രി​ശീ​ല​ക​ൻ.

വന്നത് പ്രളയത്തിന്‍റെ നൊന്പരം പേറി;
മടക്കം സ്വർണവുമായി

മു​ത​ല​ക്കോ​ടം: ഇ​ട​മ​ല​ക്കു​ടി​യി​ലേ​ക്ക് ഇ​ത്ത​വ​ണ ശ്രീ​കു​മാ​ർ മ​ട​ങ്ങും കൈ​യി​ലൊ​രു സ്വ​ർ​ണ​വു​മാ​യി.
ജൂ​നി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 200 മീ​റ്റ​റി​ൽ സ്വ​ർ​ണ നേ​ട്ട​വു​മാ​യാ​ണ് ശ്രീ​കു​മാ​ർ ഇ​ട​മ​ല​ക്കു​ടി​യ്ക്ക് മ​ട​ങ്ങു​ന്ന​ത്. മൂ​ന്നാ​ർ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​യ ശ്രീ​കു​മാ​റി​ന് കു​ടി​യി​ലേ​ക്കു​ള്ള റോ​ഡ് ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​തോ​ടെ ഓ​ണാ​വ​ധി​ക്കു പോ​ലും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​നി താ​ര​മാ​യാ​ണ് ശ്രീ​കു​മാ​ർ കു​ടി​യി​ലെ​ത്തു​ക.
200 മീ​റ്റ​റി​നു പു​റ​മെ ഇ​ത്ത​വ​ണ 100 മീ​റ്റ​റി​ൽ നാ​ലാം സ്ഥാ​ന​വു​മു​ണ്ട്. നൂ​റ​ടി കു​ടി​യി​ലെ നീ​ല​ൻ - ത​ങ്ക​മ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.