വി​മു​ക്തി: ബോ​ധ​വ​ത്കരണ പ​രി​പാ​ടി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അ​ടി​മാ​ലി​യി​ൽ
Wednesday, November 13, 2019 10:21 PM IST
തൊ​ടു​പു​ഴ: എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ​യും വി​മു​ക്തി ല​ഹ​രി വ​ർ​ജ​ന മി​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ള​ത്തെ കേ​ര​ളം ല​ഹ​രി​മു​ക്ത ന​വ കേ​ര​ളം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന മൂ​ന്നു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ബോ​ധ​വ​ത്​ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 17ന് ​അ​ടി​മാ​ലി​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ 10.30ന് ​അ​ന്പ​ല​പ്പ​ടി ജം​ഗ്ഷ​നി​ൽ നി​ന്നും ആ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന സാം​സ്കാ​രി​ക റാ​ലി ആ​രം​ഭി​ക്കും. 12ന് ​സെ​ന്‍റ് ജോ​ർ​ജ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി എം.​എം. മ​ണി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. എ​സ്.​രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ഇ.​എ​സ്. ബി​ജി മോ​ൾ എം​എ​ൽ​എ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വും ന​ൽ​കും. വി​മു​ക്തി ജി​ല്ലാ മാ​നേ​ജ​ർ അ​സി. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​ച്ച്. മു​ഹ​മ്മ​ദ് ന്യൂ​മാ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തും. എം​എ​ൽ​എ​മാ​രാ​യ പി.​ജെ. ജോ​സ​ഫ്, റോ​ഷി അ​ഗ​സ്റ്റി​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു ത്രേ​സ്യ പൗ​ലോ​സ്, ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി ഇ​ടു​ക്കി ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ജ​ന​റ​ൽ ക​ണ്‍​വീ​ന​റും അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പ രാ​ജീ​വ് ചെ​യ​ർ​പേ​ഴ്സ​ണു​മാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ജി.​പ്ര​ദീ​പ്, വി​മു​ക്തി ജി​ല്ലാ മാ​നേ​ജ​രും അ​സി. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റുമായ എ​ച്ച്. മു​ഹ​മ്മ​ദ് ന്യൂ​മാ​ൻ, ജ​ന മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി.​കെ.​സു​നി​ൽ​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.