കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​ൻ പു​തി​യ നി​യ​മം വേ​ണം: കെ. ​എം. വ​ർ​ഗീ​സ്
Saturday, November 16, 2019 11:51 PM IST
തൊ​ടു​പു​ഴ : കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​നും കു​റ്റ​വാ​ളി​ക​ളെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്കാ​നും പാ​ശ്ചാ​ത്യ മോ​ഡ​ൽ ശി​ക്ഷാ​വി​ധി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​വു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് സോ​ഷ്യ​ൽ ജ​സ്റ്റീ​സ് ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​എം. വ​ർ​ഗീ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പോ​ക്സോ കേ​സു​ക​ളി​ൽ കൂ​റു​മാ​റു​ന്ന സാ​ക്ഷി​ക​ൾ​ക്കെ​തി​രെ ക്രി​മി​ന​ൽ കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ൾ ഹാ​ളി​ൽ ഫോ​റം സം​ഘ​ടി​പ്പി​ച്ച സു​ര​ക്ഷി​ത കൗ​മാ​രം, സു​ര​ഭി​ല​കേ​ര​ളം സൗ​ഹൃ​ദ​കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​ഭാ​സം​ഗ​മം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ കോ​യി​ക്ക​ൽ ഗു​രു​വ​ന്ദ​നം ന​ട​ത്തി.

കു​ഞ്ഞി​ളം ക​യ്യി​ൽ സ​മ്മാ​നം പ​രി​പാ​ടി ഫാ. ​ഡോ. ജി​യോ ത​ടി​ക്കാ​ട്ടും പേ​ര​ന്‍റ്സ് ഫോ​റം മേ​ഖ​ലാ ക​ണ്‍​വ​ൻ​ഷ​ൻ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി. ​മ​ർ​ക്കോ​സും ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ട്ര​ഷ​റ​ർ ഹേ​മ ആ​ർ. നാ​യ​ർ ശി​ശു സു​ര​ക്ഷാ സ​ന്ദേ​ശ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സു​മാ​മോ​ൾ സ്റ്റീ​ഫ​ൻ, യു.​ഐ​സ​ക്, ടി. ​വൈ. ജോ​യി, പ്രി​ൻ​സ് അ​ഗ​സ്റ്റി​ൻ, നീ​തു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഐ​ശ്വ​ര്യ അ​നി​ൽ, സ​ജി​ല ന​വാ​സ്, സെ​റീ​ന നി​ഷാ​ദ്, സ​ബീ​ന ഹാ​രി​സ്, അ​ജി​താ സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജെ​യ്സ​ണ്‍ ജോ​ർ​ജ് സ്വാ​ഗ​ത​വും താ​ലൂ​ക്ക് സെ​ക്ര​ട്ട​റി പി. ​യു. ഗീ​തു ന​ന്ദി​യും പ​റ​ഞ്ഞു.