ന​ഗ​ര​സ​ഭാ പാ​ർ​ക്കി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് 40 ല​ക്ഷം അ​നു​വ​ദി​ച്ചു
Saturday, November 16, 2019 11:52 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭാ പാ​ർ​ക്കി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യെ സം​ബ​ന്ധി​ച്ച് നി​ര​വ​ധി ആ​ക്ഷേ​പ​ങ്ങ​ൾ ഉ​യ​ർ​ന്ന​തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ പാ​ർ​ക്കി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കാ​ൻ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു. 2017-18 വ​ർ​ഷ​ത്തി​ലെ പെ​ർ​ഫോ​ർ​മ​ൻ​സ് ഗ്രാ​ന്‍റി​ലെ ഷോ​ർ​ട്ട്ഫാ​ൾ തു​ക​യാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 71.29 ല​ക്ഷം രൂ​പ​യി​ൽ നി​ന്നാ​ണ് ഈ ​തു​ക അ​നു​വ​ദി​ച്ച​ത്.
ഇ​തി​ൽ നി​ന്ന് ന​ല്ലൊ​രു ഭാ​ഗം പാ​ർ​ക്കി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ക​ക്ഷി രാ​ഷ്ട്രീ​യ ഭേ​ദ​മെ​ന്യേ കൗ​ണ്‍​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

50 ല​ക്ഷം രൂ​പ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ചി​ല കൗ​ണ്‍​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്ര​ധാ​ന​പ്പെ​ട്ട മ​റ്റ് പൊ​തു കാ​ര്യ​ങ്ങ​ൾ​ക്ക് പ​ണം അ​നു​വ​ദി​ക്കേ​ണ്ട​തി​നാ​ൽ 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് പാ​ർ​ക്കി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ല​ക്ഷ്യം.

ആ​ധു​നി​ക രീ​തി​യി​ലു​ള്ള നി​ർ​മാ​ണ​ത്തി​നാ​യു​ള്ള സ​ർ​വേ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​ൻ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​യെ ഏ​ൽ​പ്പി​ക്കും. ഈ​മാ​സാ​വ​സാ​നം രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വെ​ങ്ങ​ല്ലൂ​ർ, മൂ​പ്പി​ൽ​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ​ക്ക് 10 ല​ക്ഷം, മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന് ആ​റ് ല​ക്ഷം, മ​ണ​ക്കാ​ട് ജം​ഗ്ഷ​നി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന് മൂ​ന്ന് ല​ക്ഷം, അ​ഞ്ച​പ്ര വ​നി​താ വി​ക​സ​ന കേ​ന്ദ്രം പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് നാ​ല് ല​ക്ഷം, വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ വൈ​ദ്യ​തീ​ക​ര​ണ ജോ​ലി​ക​ൾ​ക്ക് 6.15 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് പ​ദ്ധ​തി​ക​ൾ​ക്ക് പ​ണം അ​നു​വ​ദി​ച്ച​ത്.