ക​ത്തി​പ്പാ​റ​ത്ത​ടം പ​ള്ളി: വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​പ​രോ​ധിക്കും
Saturday, November 16, 2019 11:52 PM IST
ചെ​റു​തോ​ണി: ക​ത്തി​പ്പാ​റ​ത്ത​ടം സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ ക​ര​മ​ട​യ്ക്ക​ാൻ മെ​ത്രാ​ൻ ക​ക്ഷി​ക​ൾ​ക്ക് ഏ​ക​പ​ക്ഷീ​യ​മാ​യി അ​നു​വാ​ദം ന​ൽ​കി​യ ജി​ല്ലാ ക​ള​ക്ട​റു​ടേ​യും ക​ഞ്ഞി​ക്കു​ഴി വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടേ​യും ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് നാളെ ​രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു വ​രെ ക​ഞ്ഞി​ക്കു​ഴി വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​മ​നോ​ജ് ഈ​രാ​ച്ചേ​രി​യി​ൽ, കു​ര്യ​ൻ ക​ല്ലു​വെ​ട്ടാം​കു​ഴി​യി​ൽ, ടോ​ജ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു. വില്ലേജ് ഓഫീസ് ധ​ർ​ണ യാ​ക്കോ​ബാ​യ സ​ഭ​യു​ടെ ഇ​ടു​ക്കി മെ​ത്രാ​പ്പോ​ലീ​ത്ത സ​ക്ക​റി​യാ​സ് മാ​ർ പീ​ല​ക്സി​നോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.