വ്യാ​പാ​രി​ക​ളും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷം
Sunday, November 17, 2019 10:47 PM IST
കു​മ​ളി: കു​മ​ളി​യി​ൽ വ്യാ​പാ​രി​ക​ളും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷം. ശ​നി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് ലോ​ഡ് ഇ​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ ഉ​ന്തും ത​ള്ള​ുമു​ണ്ടാ​യി. ഒ​രു വ്യാ​പാ​രി സ്വ​ന്തം നി​ല​യി​ൽ ലോ​ഡ് ഇ​റ​ക്കു​ന്നു​വെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​പ​ണം. ഇ​രു​കൂ​ട്ട​രും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. നാ​ളെ കു​മ​ളി സി​ഐ ഇ​രു​കൂ​ട്ട​രേ​യും ച​ർ​ച്ച​യ്ക്ക് വി​ളി​ച്ചി​ട്ടു​ണ്ട്.

വി​ല്ലേ​ജ് ഓ​ഫീ​സ്
ധ​ർ​ണ

കു​മ​ളി: ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്നി​ന് കു​മ​ളി വി​ല്ലേ​ജ് ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും. 64-ലെ ​ഭൂ​പ​തി​വ് ച​ട്ട ഭേ​ദ​ഗ​തി, കാ​ർ​ഷി​ക ക​ട​ങ്ങ​ൾ​ക്ക് മോ​റ​ട്ടോ​റി​യം, വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സം​ര​ക്ഷ​ണ​വും ന​ഷ്ട​പ​രി​ഹാ​ര​വും തു​ട​ങ്ങി​യ​വ​യാ​ണ് സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യം.
എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്യും. ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട്, എം.​എം. വ​ർ​ഗീ​സ്, മ​ജോ കാ​രി​മു​ട്ടം, ബി​ജു ദാ​നി​യേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.