സം​സ്ഥാ​ന ഗോ​ത്ര ക​ലാ​മേ​ള സ​മാ​പി​ച്ചു
Sunday, November 17, 2019 10:47 PM IST
കു​മ​ളി: മൂ​ന്നു​നാ​ൾ നീ​ണ്ടു​നി​ന്ന സം​സ്ഥാ​ന ഗോ​ത്ര ക​ലാ​മേ​ള​യ്ക്ക് കു​മ​ളി​യി​ൽ തി​ര​ശീ​ല വീ​ണു. സം​സ്ഥാന ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെയും സം​സ്ഥാ​ന യു​വ​ജ​ന ക​മീ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കു​മ​ളി​യി​ൽ നി​റ​വ് -2019-ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള ആ​ദി​വാ​സി ക​ലാ​കാ​ര​ൻ​മാ​ർ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ കു​മ​ളി പ​ളി​യ​ക്കു​ടി​യി​ലെ വെ​ള്ള​യ​ങ്കാ​ണി പ​ര​ന്പ​രാ​ഗ​ത സം​ഘ​ത്തി​ന്‍റെ ആ​ദി​വാ​സി പ​ളി​യ​നൃ​ത്തം, നാ​ട​കം, കാ​സ​ർ​ഗോ​ഡ് കോ​ടോ​ത്ത് റെ​യി​ൻ​ബോ ലൈ​ബ്ര​റി​യി​ലെ ക​ലാ​കാ​ര​ൻ​മാ​രു​ടെ മം​ഗ​ലം​ക​ളി എ​ന്നി​വ​യു​ൾ​പ്പെ​ടെ പ​ത്തോ​ളം അ​വ​ത​ര​ണ​ങ്ങ​ളി​ലൂ​ടെ നൂ​റോ​ളം ക​ലാ​കാ​ര​ൻ​മാ​ർ പ​ര​ന്പ​രാ​ഗ​ത ആ​ദി​വാ​സി ക​ലാ​രൂ​പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ആ​ദി​വാ​സി മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള അ​റു​പ​തി​ൽ​പ​രം ലൈ​ബ്ര​റി​യി​ലെ ക​ലാ​കാ​ര​ൻ​മാ​രാ​ണ് ഗോ​ത്ര​ക​ലാ മേ​ള​യി​ൽ നാ​ട​കം, പു​ല​വ​യാ​ട്ടം, കൂ​ത്ത്, കോ​ൽ​ക്ക​ളി, ആ​ദി​വാ​സി നൃ​ത്തം, സം​ഘ​ഗാ​നം തു​ട​ങ്ങി​യ വ്യ​ത്യ​സ്തങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.
ഹോ​ളി​ഡേ​ഹോ​മി​ൽ ട്രൈ​ബ​ൽ ലൈ​ബ്ര​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും പ​രി​പാ​ടി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ ഡോ. ​പി.​കെ. ഗോ​പ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ആ​ർ. തി​ല​ക​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​നം ക​വി​യും സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​യ ച​വ​റ കെ.​എ​സ്. പി​ള്ള ഉ​ദ്ഘാ​ട​നം​ചെ​യ്തു. ആ​ർ. തി​ല​ക​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​അ​പ്പു​ക്കു​ട്ട​ൻ, എ​ൻ.​എ​സ്. വി​നോ​ദ്, കെ.​എം. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​ജി. സ​ത്യ​ൻ സ്വാ​ഗ​ത​വും സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കെ.​എ .അ​ബ്ദു​ൾ റ​സാ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.