ലോ​റി ഓ​ട്ടോ​യി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്
Monday, November 18, 2019 10:33 PM IST
പാ​ന്പ​നാ​ർ: ദി​ശ തെ​റ്റി​വ​ന്ന ലോ​റി ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. അ​ഞ്ചു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​ന്പ​നാ​ർ ലാ​ഡ്രം സ്വ​ദേ​ശി മ​ധ​ന​മ്മ(75) യാ​ണ് മ​രി​ച്ച​ത്. ഓ​ട്ടോ ഡ്രൈ​വ​ർ പാ​ന്പ​നാ​ർ സ്വ​ദേ​ശി കൊ​ച്ചു​മോ​ൻ(41), ലാ​ഡ്രം സ്വ​ദേ​ശി​ക​ളാ​യ പി​ച്ചൈ(65), ക​ന്നി​മ​രി​യ(71), ജ്ഞാ​ന​യ്യ(60), തൈ​വാ​ന(65) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ദേ​ശീ​യ പാ​ത​യി​ൽ ചി​ദം​ബ​രം ജം​ഗ്ഷ​നു സ​മീ​പം കൊ​ടും​വ​ള​വി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പീ​രു​മേ​ട് ഭാ​ഗ​ത്തു​നി​ന്നും ആ​ന​വി​ലാ​സ​ത്തേ​ക്ക് ചാ​ണ​ക​വു​മാ​യി പോ​വു​ക​യാ​യി​രു​ന്ന മി​നി​ലോ​റിഎ​തി​രേ​വ​ന്ന ഓ​ട്ടോ​റി​ക്ഷ​യെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച​ശേ​ഷം നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി റോ​ഡി​ന്‍റെ താ​ഴ്ച​യി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ലോ​റി ഡ്രൈ​വ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​വാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു.