ട്രാ​ഫി​ക് ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി
Monday, November 18, 2019 10:36 PM IST
നെ​ടു​ങ്ക​ണ്ടം: ലോ​ക ട്രാ​ഫി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജി​ലെ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​രു​ണ്‍ കു​മാ​ർ നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. എ.​എം. റ​ഷീ​ദ്, റി​ഷാ​ൽ റ​ഷീ​ദ്, ചാ​ൾ​സ് ജോ​സ​ഫ്, ഷൈ​നി ലാ​ലി​ച്ച​ൻ, ബി​ബി​ൻ രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ട്രാ​ഫി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചും അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചും ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നാ​യി ബൈ​ക്ക് റാ​ലി​യും കേ​ഡ​റ്റു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. നെ​ടും​ക​ണ്ടം എ​സ്ഐ കി​ര​ണ്‍ റാ​ലി​യെ സ്വീ​ക​രി​ക്കു​ക​യും സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. നെ​ടു​ങ്ക​ണ്ടം ടൗ​ണ്‍ ചു​റ്റി ന​ട​ന്ന റാ​ലി​ക്കു​ശേ​ഷം ബോ​ധ​വ​ൽ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തു.

അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണപ​രി​ശോ​ധ​ന

ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ്യാ​പാ​രി​ക​ളു​ടെ അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പു​ന​പ​രി​ശോ​ധ​ന​യും മു​ദ്ര​വ​യ്പും 21-ന് ​രാ​വി​ലെ പ​ത്തു​മു​ത​ൽ ഒ​ന്നു​വ​രെ കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ക്കും. അ​യ്യ​പ്പ​ൻ​കോ​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ്യാ​പാ​രി​ക​ളു​ടെ അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന 23-ന് ​രാ​വി​ലെ പ​ത്തു​മു​ത​ൽ ഒ​ന്നു​വ​രെ അ​യ്യ​പ്പ​ൻ​കോ​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും ന​ട​ക്കും.