ദി​വ്യ​കാ​രു​ണ്യ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ
Monday, November 18, 2019 10:36 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ 20 മു​ത​ൽ 24 വ​രെ ദി​വ്യ​കാ​രു​ണ്യ അ​നു​ഭ​വ മ​രി​യ​ൻ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കും. ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ 8.30 വ​രെ​യാ​ണ് ക​ണ്‍​വെ​ൻ​ഷ​ൻ. 20-ന് ​വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​വ​ല്ല അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. വ​ർ​ഗീ​സ് മ​രു​തൂ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ഫാ. ​ജോ​സ​ഫ് വ​ട​ക​ര, ബ്ര​ദ​ർ അ​ല​ക്സ് മു​ല്ലാം​പ​റ​ന്പി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലൂ​ള്ള ടീ​മാ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്.
വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ഫാ. ​മാ​ത്യു ചെ​റു​പ​റ​ന്പി​ൽ, ഫാ. ​പ​യ​സ് കു​ട​ക​ശേ​രി​ൽ, ഫാ. ​ജോ​സ​ഫ് വ​ട​ക​ര എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 24-ന് ​തി​രു​വ​ല്ല അ​തി​രൂ​പ​ത മെ​ത്രാ​പ്പൊ​ലീ​ത്ത തോ​മ​സ് മാ​ർ കൂ​റി​ലോ​സ് സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കും.
ക​ണ്‍​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​യി വി​കാ​രി ഫാ. ​പ്ര​ദീ​പ് വാ​ഴ​ത്ത​റ​മ​ല​യി​ൽ, ഷൈ​ൻ കു​തി​ര​ക്ക​ല്ലേ​ൽ, ഷാ​നി കു​തി​ര​ക്ക​ല്ലേ​ൽ, നോ​ബി​ൾ മു​ക​ളേ​ൽ, ബി​ജോ ആ​റ്റു​പു​റ​ത്ത്, നൈ​ജു വ​യ​ലി​പ്പാ​റ​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.