സാ​മൂ​ഹ്യ സു​ര​ക്ഷ പെ​ൻ​ഷ​ൻ മ​സ്റ്റ​റിം​ഗ് ക്യാ​ന്പ്
Monday, November 18, 2019 10:36 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സാ​മൂ​ഹ്യ സു​ര​ക്ഷ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ​ക്കാ​യി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ മ​സ്റ്റ​റിം​ഗ് ക്യാ​ന്പു​ക​ൾ ന​ട​ത്തും. ഇ​ന്ന് രാ​ജാ​ക്കാ​ട് അ​ക്ഷ​യ കേ​ന്ദ്രം, അ​ക്ഷ​യ കേ​ന്ദ്രം മാ​ങ്ങാ​ത്തൊ​ട്ടി ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ലും നാ​ളെ അ​ക്ഷ​യ കേ​ന്ദ്രം മ​ങ്ങാ​ത്തൊ​ട്ടി ക​വ​ല, 21-ന് ​സാ​ൻ​ജോ കോ​ള​ജ് മു​ല്ല​ക്കാ​നം, 22-ന് ​മ​ന്നാ​ക്കു​ടി അ​ങ്ക​ണ​വാ​ടി, 23-നും 24 -​നും പ​ഴ​യ​വി​ടു​തി ഗ​വ. യു​പി സ്്കൂ​ൾ, 26-ന് ​പു​ന്ന​സി​റ്റി അ​ങ്ക​ണ​വാ​ടി, 27-ന് ​എ​ൻ.​ആ​ർ. സി​റ്റി വാ​യ​ന​ശാ​ല, 28-ന് ​അ​ങ്ക​ണ​വാ​ടി ക​ള്ളി​മാ​ലി, 29 -നും 30-​നും സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ കൊ​ള്ളി​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും. ആ​ധാ​ർ കാ​ർ​ഡ്, പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന ര​സീ​ത് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം.

ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
കേ​ര​ളോ​ത്സ​വം

ചെ​റു​തോ​ണി: ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം 23, 24, 30 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. 23-ന് ​രാ​വി​ലെ 9.30-ന് ​ഇ​ടു​ക്കി ഐ​ഡി​എ ഗ്രൗ​ണ്ടി​ൽ കേ​ര​ളോ​ത്സ​വം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും.
വി​വി​ധ ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ഇ​ടു​ക്കി ഐ​ഡി​എ സ്റ്റേ​ഡി​യം, വാ​ഴ​ത്തോ​പ്പ് എ​ച്ച്ആ​ർ​സി സ്റ്റേ​ഡി​യം, കാ​ൽ​വ​രി​മൗ​ണ്ട് എ​ച്ച്എ​സ്എ​സ് സ്റ്റേ​ഡി​യം, വാ​ഴ​ത്തോ​പ്പ് ഗി​രി​ജ്യോ​തി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം (ചേ​ല​ച്ചു​വ​ട്), ത​ടി​യ​ന്പാ​ട് ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കും.
സ​മാ​പ​ന സ​മ്മേ​ള​നം 30-ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ഗി​രി​ജ്യോ​തി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്യും.