കാ​ലി​ത്തീ​റ്റ വി​ല കു​റ​ച്ചു
Monday, November 18, 2019 10:36 PM IST
ചെ​റു​തോ​ണി: പീ​പ്പി​ൾ​സ് ഡ​യ​റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ജ​ക്ട് സെ​ൻ​ട്ര​ൽ സൊ​സൈ​റ്റി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പീ​പ്പി​ൾ​സ് ഹാ​പ്പി ഫീ​ഡ്സ് കാ​ലി​ത്തീ​റ്റ​യു​ടെ വി​ല കു​റ​യ്ക്കു​ന്നു. 1350 രൂ​പ​യാ​യി​രു​ന്ന​ത് 100 രൂ​പ കു​റ​ച്ച് 21 മു​ത​ൽ 1250 രൂ​പ​ക്ക് ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം​ചെ​യ്യു​മെ​ന്ന് ചെ​യ​ർ​മാ​ൻ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ നാ​ഴി​യ​ന്പാ​റ അ​റി​യി​ച്ചു.

വ്യാ​ജ പ്ര​ചാ​ര​ണംന​ട​ത്തു​ന്നെ​ന്ന്

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജി​ലെ യൂ​ണി​വ​ഴ്സി​റ്റി പ​രീ​ക്ഷാ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഓ​പ്പ​റേ​ഷ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് കോ​ഴ്സി​ന്‍റെ പ​രീ​ക്ഷ​ക​ൾ യൂ​ണി​വ​ഴ്സി​റ്റി മാ​റ്റി​വ​ച്ചി​രു​ന്നു.
ഈ ​പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യെ​ന്നാ​ണ് പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​ത്.
ചോ​ദ്യ​പേ​പ്പ​ർ യൂ​ണി​വ​ഴ്സി​റ്റി​യി​ൽ​നി​ന്നും ഓ​ണ്‍​ലൈ​ൻ ആ​യാ​ണ് എ​ത്തു​ന്ന​ത്. അ​തി​നാ​ൽ മാ​റ്റി​വ​ച്ച പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ഒ​രു കാ​ര​ണ​വ​ശാ​ലും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ൻ ക​ഴി​യി​ല്ല. പ​രീ​ക്ഷ ന​ട​ത്തി​പ്പി​ന്‍റെ സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ൾ അ​റി​ഞ്ഞു​കൂ​ടാ​ത്ത​വ​രാ​ണ് വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.

നാ​ഡീ പ​രി​ശോ​ധ​ന ക്യാ​ന്പ്

നെ​ടു​ങ്ക​ണ്ടം: ന്യൂ ​ജ​വ​ഹ​ർ വ​യോ​ജ​ന ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 20, 21 തീ​യ​തി​ക​ളി​ൽ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി ഹാ​ളി​ൽ സൗ​ജ​ന്യ നാ​ഡീ​പ​രി​ശോ​ധ​നാ ക്യാ​ന്പ് ന​ട​ക്കും. ബം​ഗ​ളു​രു​വി​ലെ ശ്രീ​ശ്രീ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നാ​ഡീ സ്പെ​ഷ​ലി​സ്റ്റു​ക​ളാ​യ ഡോ​ക്ട​ർ​മാ​ർ നേ​തൃ​ത്വം​ന​ൽ​കും. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ക്കും.