വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ രാ​ഷ്്‌ട്രീയ​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്കം പി​ൻ​വ​ലി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Monday, November 18, 2019 10:37 PM IST
മൂ​വാ​റ്റു​പു​ഴ: ക​ലാ​ല​യ രാ​ഷ്്‌ട്രീയം നി​യ​മ​വി​ധേ​യ​മാ​ക്കി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ രാ​ഷ്്‌ട്രീയ​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽനി​ന്ന് സ​ർ​ക്കാ​ർ പിൻമാ​റ​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. സ​മാ​ധാ​ന​പ​ര​മാ​യി വി​ദ്യാ​ഭ്യാ​സം ന​ട​ന്നു വ​രു​ന്ന ക​ലാ​ല​യ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം അ​നു​വ​ദി​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ക്ക​ളു​ടെ പ​ഠ​ന മേ​ഖ​ല​ക​ളെ ബാ​ധി​ക്കു​മെ​ന്നും അ​തു​വ​ഴി അ​വ​രു​ടെ ഭാ​വി ത​ക​രു​ക​യും ചെ​യ്യു​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത സ​മി​തി യോ​ഗ​ത്തി​ൽ ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ.​ജി​യോ ക​ട​വി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും ഭാ​വി​യും സം​ര​ക്ഷി​ക്കേ​ണ്ട സ​ർ​ക്കാ​രു​ക​ൾ അ​വ​രു​ടെ ക​ട​മ​ക​ൾ മ​റ​ന്ന് രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ൾ മാ​ത്രം മു​ന്നി​ൽ ക​ണ്ടു കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും അ​തി​നാ​ൽ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ നി​ന്നും സ​ർ​ക്കാ​രു​ക​ൾ പിൻമാ​റണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം ആ​വ​ശ്യ​പ്പെ​ട്ടു.
രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ അ​വ​രു​ടെ മ​ക്ക​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നാ​യി ക​ലാ​ല​യ രാ​ഷ​ട്രീ​യ​ങ്ങ​ളും അ​ക്ര​മ​ങ്ങ​ളും ഇ​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ൽ പ​ഠി​പ്പി​ച്ച് അ​വ​ർ​ക്ക് ജീ​വി​ത​മാ​ർ​ഗ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ക്ക​ൾ പ​ഠി​ക്കു​ന്ന ക​ലാ​ല​യ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദി​ച്ച് അ​ക്ര​മ​ങ്ങ​ളും സ​മ​രാ​ഭാ​സ​ങ്ങ​ളും അ​ഴി​ച്ചു വി​ട്ട് സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ പ​ഠ​നാ​ന്ത​രീ​ക്ഷം ത​ക​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​ത് ഉ​ത്ക​ണ്ഠ​യു​യ​ർ​ത്തു​ന്ന​താ​യി യോ​ഗം വി​ല​യി​രു​ത്തി.
കോ​ട​തി വി​ധി​ക​ളി​ലൂ​ടെ ക​ലാ​ല​യ​ങ്ങ​ളി​ലെ രാ​ഷ്ട്രീ​യ അ​തി​പ്ര​സ​രം ഒ​ഴി​വാ​ക്കി​യ​തി​ലൂ​ടെ സം​ജാ​ത​മാ​യി​രു​ന്ന സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ക​ലാ​ല​യ രാ​ഷ്ട്രീ​യം നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന​തി​ലൂ​ടെ ത​ക​ർ​ക്ക​പ്പെ​ടു​മെ​ന്ന​തി​നാ​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​ര​ക്കു​ഴ സെ​ന്‍റ് മേ​രി​സ് ഫൊ​റോ​ന പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ ചേ​ർ​ന്ന ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി പോ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് പു​തി​യ​ടം, ഗ്ലോ​ബ​ൽ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ, ബെ​ന്നി ആ​ന്‍റ​ണി, ഫ്രാ​ൻ​സി​സ് മൂ​ല​ൻ, രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ർ​ജ് നെ​ടു​ങ്ക​ല്ലേ​ൽ, സോ​ണി മാ​പ്പി​ല​ക​യി​ൽ, റോ​ജോ വ​ട​ക്കേ​ൽ, മാ​ത്യു വെ​ച്ചൂ​ർ, ജെ​യിം​സ് തെ​ക്കേ​ൽ, ഗ​ർ​വാ​സീ​സ് റാ​ത്ത​പ്പ​ള്ളി​ൽ, ഷൈ​ൻ മാ​ങ്കു​ഴ, സോ​ജ​ൻ കു​ന്നു​ന്പു​റ​ത്ത്, ജോ​സ് കാ​വാ​ലം, ജോ​ർ​ജു​കു​ട്ടി അ​റ​യ്ക്ക​ൽ, തോ​മ​സ് ഇ​രു പു​ള​ങ്കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.