കരിങ്കുന്നം: തോയിപ്ര ഇൻഫന്റ് ജീസസ് ദേവാലയത്തിൽ ഉണ്ണീശോയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ 23,24 തിയതികളിൽ ആഘോഷിക്കും. 23ന് വൈകുന്നേരം 4.30ന് ജപമാല, കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്.
അഞ്ചിന് തിരുനാൾ കുർബാന, സന്ദേശം -ഫാ. ജോസ് കിഴക്കേൽ, ഏഴിന് തിരിപ്രദക്ഷിണം, 8.15ന് വിശുദ്ധ കുർബാനയുടെ ആശിർവാദം. 24ന് രാവിലെ 7.15ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് തിരുനാൾ പാട്ടുകുർബാന - ഫാ. ജീവൻ കദളിക്കാട്ടിൽ. പ്രസംഗം - ഫാ. തോമസ് പറയിടം, 6.30ന് പ്രദക്ഷിണം, 7.30ന് പരിശുദ്ധ കുർബാനയുടെ ആശിർവാദം, എട്ടിന് സ്നേഹ വിരുന്ന്.
ഇന്നു മുതൽ 22 വരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, പ്രസംഗം, ഉണ്ണീശോയുടെ നൊവേന എന്നിവ നടക്കും. തിരുകർമങ്ങൾക്ക് യഥാക്രമം ഫാ. ജോർജ് കാര്യാമഠം, ഫാ. ജോസഫ് അടപ്പൂര്, ഫാ. ജോസഫ് നിരവത്ത്, ഫാ. ജേക്കബ് തടത്തിൽ എന്നിവർ കാർമികത്വം വഹിക്കുമെന്ന് വികാരി ഫാ. മത്യു അത്തിക്കൽ, അസിവികാരി ഫാ. കുര്യാക്കോസ് കണ്ണംപള്ളിയിൽ എന്നിവർ അറിയിച്ചു.