കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, November 19, 2019 10:31 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ പ​ണി​ക​ഴി​പ്പി​ച്ച കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജ​ല​നി​ധി​യു​മാ​യി ചേ​ർ​ന്ന് 25 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ മു​ത​ൽ​മു​ട​ക്കി​യാ​ണ് പു​തി​യ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ പ​ണി​ക​ഴി​പ്പി​ച്ച​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തി കു​ഞ്ഞു​മോ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. രാ​ജാ​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​പി. അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ​ന്ദി​ര സു​രേ​ന്ദ്ര​ൻ, ജ​ല​നി​ധി പ്രൊ​ജ​ക്ട് ക​മ്മീ​ഷ​ണ​ർ എ​ൻ. ഗ​ണേ​ശ​ൻ,പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ടി. മാ​ത്യൂ, ബി​ന്ദു സ​തീ​ശ​ൻ, എ.​ഡി. സ​ന്തോ​ഷ്, ബെ​ന്നി പാ​ല​ക്കാ​ട്ട്, കെ.​കെ. രാ​ജ​ൻ, പ്രി​ൻ​സ് മാ​ത്യു, ശോ​ഭ​ന രാ​മ​ൻ​കു​ട്ടി, ഗീ​ത പ്ര​സാ​ദ്, ഉ​ഷ​കു​മാ​രി മോ​ഹ​ൻ​കു​മാ​ർ, ജോ​യി ആ​ന്‍റ​ണി, ആ​തി​ര സ​ജീ​വ്, മീ​നു ഷാ​ജി, അ​ഭി​രാ​മി അ​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. ഹ​രി​ത മി​ഷ​ന്‍റെ ഭാ​ഗ​മാ​യി സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന ജൂ​ട്ട് ബാ​ഗി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും ന​ട​ന്നു.