കോ​ൾ​ഡ് സ്റ്റോ​റേ​ജു​ക​ളി​ൽ​നി​ന്നു മാം​സം പി​ടി​ച്ചെ​ടു​ത്തു
Tuesday, November 19, 2019 10:31 PM IST
ക​ട്ട​പ്പ​ന: ലൈ​സ​ൻ​സ് വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച് കോ​ൾ​ഡ് സ്റ്റോ​റേ​ജു​ക​ളി​ൽ വി​ൽ​പ​ന ന​ട​ത്തി​യ 75 കി​ലോ​ഗ്രാം മാം​സം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. ക​ട്ട​പ്പ​ന ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് മാം​സം പി​ടി​കു​ടി​യ​ത്.

കോ​ൾ​ഡ് സ്റ്റോ​റേ​ജു​ക​ളി​ൽ മാം​സ​വി​ഭ​വ​ങ്ങ​ൾ ശീ​തീ​ക​ര​ണി​ക​ളി​ൽ സൂ​ക്ഷി​ച്ച് വി​ൽ​പ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. മേ​ശ​യി​ൽ നി​ര​ത്തി​യി​ട്ടും തൂ​ക്കി​യി​ട്ട് പ്ര​ദ​ർ​ശി​പ്പി​ച്ചും മാം​സ​വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യു​ള്ള പ​രാ​തി​യെ​തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​റ്റ്‌ലി ജെ. ​ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജു​വാ​ൻ ഡി. ​മേ​രി, വി​നീ​ഷ് ജേ​ക്ക​ബ് എ​ന്നി​വ​രും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.