പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ന്ന് രാ​ജി​വ​യ്ക്കും
Tuesday, November 19, 2019 10:34 PM IST
മു​ട്ടം: പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ൻ​സി സു​നീ​ഷ് ഇ​ന്ന് രാ​ജി​വ​യ്ക്കും. സി ​പി ഐ​യി​ലെ ഷീ​ല സ​ന്തോ​ഷാ​ണ് അ​ടു​ത്ത ഒ​രു വ​ർ​ഷം വൈ​സ് പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​ര​മാ​ണ് സി ​പി​എം അം​ഗ​ത്തി​ന്‍റെ രാ​ജി.

ഇ​ന്ന് ചേ​രു​ന്ന മു​ട്ടം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക്ക് ശേ​ഷം റെ​ൻ​സി സു​നീ​ഷ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് രാ​ജി​ക്ക​ത്ത് കൈ​മാ​റും. 13 അം​ഗ​ങ്ങ​ളി​ൽ എ​ൽ ഡി ​എ​ഫ് - 6, യു ​ഡി എ​ഫ് - 6, സ്വ​ത​ന്ത്ര - 1 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി നി​ല.