ക​ണ​മ​ല പാ​ല​ത്തിലെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബി​ൽ പൊ​ട്ട​ൽ
Tuesday, November 19, 2019 10:39 PM IST
ക​ണ​മ​ല: മു​മ്പ് ശ​ബ​രി​മ​ല സീ​സ​ണു​ക​ളി​ൽ ക​ണ​മ​ല പാ​ല​ത്തി​ൽ സം​ഭ​വി​ച്ച കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് പൊ​ട്ട​ൽ വീ​ണ്ടും. ചി​ല സ്ലാ​ബു​ക​ളി​ലാ​ണ് കോ​ൺ​ക്രീ​റ്റ് പൊ​ട്ടി​യ​ട​ർ​ന്ന നി​ല​യി​ലാ​യ​ത്. പ്രീ ​ട്രെ​സ്ഡ് കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് പാ​ളി​ക​ൾ അ​ടു​ക്കി​യാ​ണ് പാ​ല​ത്തി​ൽ റോ​ഡ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. വാ​ഹ​ന​സ​ഞ്ചാ​രം വ​ർ​ധി​ക്കു​ന്ന​ത് മൂ​ലം കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ ചേ​രു​ന്ന ഭാ​ഗ​ത്ത് ഭാ​ര​വും സ​മ്മ​ർ​ദ​വും കൂ​ടി തേ​യ്മാ​ന​മു​ണ്ടാ​കു​ന്ന​ത് മൂ​ല​മാ​ണ് കോ​ൺ​ക്രീ​റ്റ് മി​ശ്രി​തം അ​ട​രു​ന്ന​തെ​ന്ന് മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

അ​തേ​സ​മ​യം ഇ​തു​മൂ​ലം പാ​ല​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വ​ത്തി​ന് ഭീ​ഷ​ണി ഇ​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ളി​ലെ പൊ​ട്ട​ൽ മൂ​ലം ക​മ്പി​ക​ൾ തെ​ളി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ അ​ടി​യ​ന്ത​ര പ​രി​ഹാ​രം വേ​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ​മ​ല പാ​ല​ത്തി​ന്‍റെ സ്ലാ​ബു​ക​ളി​ലെ കോ​ൺ​ക്രീ​റ്റ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ൽ.