വ​ഴി​യോ​ര​ക്ക​ച്ച​വ​ടം ഒ​ഴി​പ്പി​ക്കാ​നു​ള്ള നീ​ക്കം ത​ട​ഞ്ഞ് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ
Tuesday, November 19, 2019 10:39 PM IST
പൊ​ൻ​കു​ന്നം:​ദേ​ശീ​യ പാ​ത​യോ​ര​ത്തെ വ​ഴി​യോ​ര​ക്ക​ച്ച​വ​ടം ഒ​ഴി​പ്പി​ക്കാ​നു​ള്ള നീ​ക്കം ത​ട​ഞ്ഞ് വ​ഴി​യോ​ര​ക്ക​ച്ച​വ​ട തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ. ക​ച്ച​വ​ടം ഒ​ഴി​പ്പി​ക്കാ​നു​ള്ള ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രു​ടെ നീ​ക്ക​ത്തെ​യാ​ണ് തൊ​ഴി​ലാ​ളി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞ​ത്.

പാ​ത​യോ​ര​ത്തെ ക​ച്ച​വ​ടം ഒ​ഴി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പു​ന​ര​ധി​വാ​സം ന​ൽ​കാ​തെ ഉ​പ​ജീ​വ​നം ത​ട​സ​പ്പെ​ടു​ത്തു​ന്ന ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക്കെ​തി​രേ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​ണ്ടാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ജെ​സി​ബി, ടി​പ്പ​ർ മ​റ്റ് സാ​മ​ഗ്രി​ക​ളു​മാ​യി ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ളു​മാ​യി പൊ​ൻ​കു​ന്നം 19ാം മൈ​ലി​ലും 20ാം മൈ​ലി​ലും എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ തൊ​ഴി​ലാ​ളി​ക​ൾ ത​ട​യു​ക​യാ​യി​രു​ന്നു. 200ൽ​പ​രം തൊ​ഴി​ലാ​ളി​ക​ൾ ക​ട​ക​ൾ​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കി ഒ​ഴി​പ്പി​ക്ക​ൽ നീ​ക്ക​ത്തെ ത​ട​യു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ക​ട​ക​ൾ പൊ​ളി​ച്ചു മാ​റ്റാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.

കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി, ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ എ​ന്നി​വ​ർ തൊ​ഴി​ലാ​ളി​ക​ളു​മാ​യ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങി.

ക​ട​ക​ൾ പൊ​ളി​ച്ച് നീ​ക്കു​മെ​ന്ന​റി​ഞ്ഞ് നൂ​റുക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ രാ​വി​ലെത​ന്നെ ത​ടി​ച്ചു കൂ​ടി​യി​രു​ന്നു. വി​കെ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എ​ച്ച്. സ​ലിം, സി​ഐ​ടി​യു വാ​ഴൂ​ർ ഏ​രി​യാ ട്ര​ഷ​റ​ർ ഐ.​എ​സ്. രാ​മ​ച​ന്ദ്ര​ൻ, വി​കെ​ടി​യു ജി​ല്ലാ ട്ര​ഷ​റ​ർ മു​കേ​ഷ് മു​ര​ളി, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​എ. റി​ബി​ൻ ഷാ, ​ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സാ​ജ​ൻ മാ​ത്യൂ, വി.​ആ​ർ. രാ​ജേ​ഷ്, സ​ലീ​ന മ​ജീ​ദ്, കെ.​എ​ൻ. ദി​ലീ​പ്, വി.​ഡി. സാ​ബു തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.