തെ​രു​വു​നാ​യ​ശ​ല്യം രൂ​ക്ഷം
Tuesday, November 19, 2019 10:39 PM IST
മു​ണ്ട​ക്ക​യം: കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഇ​ളം​കാ​ട് ഗു​രു​മ​ന്ദി​രം മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് ശി​വ​രാ​മ​ൻ ഇ​രി​ക്കാ​ടി​ന്‍റെ മു​ട്ട​യി​ടു​ന്ന ആ​റോ​ളം താ​റാ​വു​ക​ളെ​യാ​ണ് തെ​രു​വു നാ​യ ക​ടി​ച്ചു​കൊ​ന്ന​ത്. പ്ര​ദേ​ശ​ത്ത് നി​ര​വ​ധി നാ​യ്ക്ക​ളാ​ണ് അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന​ത്.

ഇ​തി​നി​ടെ പ്ര​ദേ​ശ​ത്ത് ര​ണ്ടു നാ​യ്ക്ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ട​തോ​ടെ പേ​വി​ഷ​ബാ​ധ​യാ​ണോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ ച​ത്ത നാ​യ​യെ മ​ണ്ണു​ത്തി​യി​ലോ തി​രു​വ​ല്ല​യി​ലോ എ​ത്തി​ച്ച് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് വെ​റ്റ​റി​ന​റി ഡോ​ക്ട​ർ അ​റി​യി​ച്ചെ​ങ്കി​ലും ഇ​തി​ന് ആ​രും ത​യാ​റാ​യി​ട്ടി​ല്ല. നാ​ട്ടു​കാ​രു​ടെ ഭീ​തി അ​ക​റ്റാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം