വ​നം​വ​കു​പ്പി​ന്‍റെ ഗ​ള്ളി പ്ല​ക്കിം​ഗി​നെ​തി​രേ നാ​ട്ടു​കാ​ർ
Wednesday, November 20, 2019 10:15 PM IST
അ​ടി​മാ​ലി: വ​ന​ത്തി​നു​ള്ളി​ൽ ഈ​ർ​പ്പം നി​ല​നി​ർ​ത്താ​ൻ വ​നം​വ​കു​പ്പ് നി​ർ​മി​ക്കു​ന്ന ഗ​ള്ളി പ്ല​ക്കിം​ഗി​നെ​തി​രേ മാ​ങ്കു​ളം വി​രി​പാ​റ​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്ത്. വ​ന​ത്തി​നു​ള്ളി​ൽ കാ​ട്ട​രു​വി​ക​ൾ​ക്കു കു​റു​കെ​യാ​ണ് കാ​ട്ടു​ക​ല്ലു​ക​ൾ അ​ടു​ക്കി വ​നം​വ​കു​പ്പ് ഗ​ള്ളി പ്ല​ക്കിം​ഗ് നി​ർ​മി​ക്കു​ന്ന​ത്. വെ​ള്ളം ത​ട​ഞ്ഞു​നി​ർ​ത്തി വേ​ന​ൽ​കാ​ല​ത്ത് വ​ന​ത്തി​നു​ള്ളി​ൽ ഈ​ർ​പ്പം നി​ല​നി​ർ​ത്തു​ക​യാ​ണ് ഗ​ള്ളി പ്ല​ക്കിം​ഗി​ന്‍റെ ല​ക്ഷ്യം. 1998-ലും 2003-​ലും സ​മാ​ന​രീ​തി​യി​ൽ പ്ര​ദേ​ശ​ത്ത് ഗ​ള്ളി പ്ല​ക്കിം​ഗു​ക​ൾ നി​ർ​മി​ച്ചി​രു​ന്ന​താ​യും കാ​ലാ​ന്ത​ര​ത്തി​ൽ അ​വ ന​ശി​ച്ചു​പോ​യ​താ​യും പ​റ​യ​പ്പെ​ടു​ന്നു.
വ​ർ​ഷ​കാ​ല​ത്ത് ഗ​ള്ളി പ്ല​ക്കിം​ഗ് ത​ക​രു​ന്ന​ത് മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ന് ഇ​ട​യാ​ക്കു​മെ​ന്നും മു​ന്പ് നി​ർ​മി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട ഗ​ള്ളി പ്ല​ക്കിം​ഗ് അ​ഴി​മ​തി​ക്കു വേ​ണ്ടി​യാ​ണ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തെ​ന്നു​മാ​ണ് നാ​ട്ടു​കാ​രി​ൽ ഒ​രു​വി​ഭാ​ഗ​ത്തി​ന്‍റെ പ​രാ​തി. ഗ​ള്ളി പ്ല​ക്ക് നി​ർ​മാ​ണ​ത്തി​നാ​യി സ​മീ​പ​ത്തെ കാ​ട്ടു​ക​ല്ലു​ക​ൾ ഇ​ള​ക്കു​ന്ന​തോ​ടെ മ​ഴ​ക്കാ​ല​ത്ത് വ​ലി​യ​തോ​തി​ൽ മ​ണ്ണൊ​ലി​പ്പി​നു കാ​ര​ണ​മാ​കു​മെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു.