തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലേ​ക്ക്
Wednesday, November 20, 2019 10:15 PM IST
ഉ​പ്പു​ത​റ: പീ​രു​മേ​ട്ടി​ലെ തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്നു. പ്ര​വ​ർ​ത്തി​ക്കു​ന്ന തോ​ട്ട​ങ്ങ​ൾ​ക്ക് പ്ര​തി​മാ​സം 11 ല​ക്ഷം മു​ത​ൽ 15 ല​ക്ഷം വ​രെ​യാ​ണ് ക​ട​ബാ​ധ്യ​ത​യു​ണ്ടാ​കു​ന്ന​ത്. 2000-ലെ ​പ്ര​തി​സ​ന്ധി​യു​ടെ ത​നി​യാ​വ​ർ​ത്ത​ന​മാ​ണ് ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
ഉ​ത്പാ​ദ​ന​ത്തി​ലെ കു​റ​വും വി​ല​മാ​ന്ദ്യ​വു​മാ​ണ് തോ​ട്ട​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​കാ​ൻ കാ​ര​ണം. വ​രും​മാ​സ​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ന്പ​ളം വൈ​കു​മെ​ന്ന് മാ​നേ​ജ്മെ​ന്‍റെ് നോ​ട്ടീ​സ് ന​ൽ​കി​ത്തു​ട​ങ്ങി.
ജൂ​ണ്‍ മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ നീ​ണ്ടു​നി​ന്ന മ​ഴ ഉ​ത്പാ​ദ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. പ​ച്ച​ക്കൊ​ളു​ന്ത് ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ഏ​റ്റ​വും കൂ​ടു​ത​ൽ കൊ​ളു​ന്ത് ല​ഭി​ക്കേ​ണ്ട് ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ​പോ​ലും പ്ര​തീ​ക്ഷി​ച്ച​ത്ര കൊ​ളു​ന്ത് ല​ഭി​ച്ചി​ല്ല. ന്യാ​യ​വി​ല കി​ട്ടാ​ത്ത​തും പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കി.
ഉ​ത്പാ​ദ​ന​ച്ചി​ല​വി​നേ​ക്കാ​ൾ കു​റ​ഞ്ഞ വി​ല ചാ​യ​പ്പൊ​ടി​ക്ക് ല​ഭി​ച്ച​തോ​ടെ പീ​രു​മേ​ട്ടി​ലെ ഫാ​ക്ട​റി​ക​ൾ ഒ​ന്നൊ​ന്നാ​യി പൂ​ട്ടാ​ൻ തു​ട​ങ്ങി. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ഫാ​ക്ട​റി​ക​ൾ​ക്കു​പ​ക​രം ആ​ധു​നി​ക ഫാ​ക്ട​റി​ക​ൾ നി​ർ​മി​ക്കാ​ൻ ക​ട​ബാ​ധ്യ​ത​കാ​ര​ണം ഉ​ട​മ​ക​ൾ​ക്ക് ക​ഴി​യു​ന്നി​ല്ല.
അ​മി​ത വൈ​ദ്യു​തി ചാ​ർ​ജും ഫാ​ക്ട​റി പ്ര​വ​ർ​ത്ത​ന​ത്തി​ന് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. വ​ള​ത്തി​ന്‍റെ സ​ബ്സി​ഡി ഒ​ഴി​വാ​ക്കി വി​ല നാ​ലി​രി​ട്ടി ഉ​യ​ർ​ത്തി​യ​തും പ്ര​തി​സ​ന്ധി​യു​ടെ രൂ​ക്ഷ​ത വ​ർ​ധി​പ്പി​ച്ചു.