ക​ളി​ത്ത​ട്ടി​നു താ​ഴെ പി​ള്ളേ​ർ ക​ളി​ച്ചു​മ​ടു​ത്തു
Wednesday, November 20, 2019 10:18 PM IST
ക​ട്ട​പ്പ​ന: ക​ലോ​ത്സ​വ വേ​ദി​യി​ൽ പി​ള്ളേ​ർ ക​ളി​ച്ചു മ​ടു​ക്കു​വാ. ത​ട്ടി​ൽ ക​ളി​യു​ടെ പ​ത്ത​ട​വും പ​യ​റ്റി താ​ഴെ​യി​റ​ങ്ങു​ന്പോ​ൾ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും കാ​മ​റാ​മാ​ൻ​മാ​രും വ​ള​ഞ്ഞി​ട്ടു പി​ടി​ക്കു​ക​യാ​ണ്. ഫോ​ട്ടോ​യ്ക്കു​വേ​ണ്ടി ക​ളി വീ​ണ്ടും പു​റ​ത്തെ​ടു​ക്ക​ണം, പ​ത്ര​ങ്ങ​ൾ​ക്ക് ഒ​രു പോ​സു മ​തി​യെ​ങ്കി​ലും പ്രാ​ദേ​ശി​ക ചാ​ന​ലു​കാ​ർ​ക്ക് ക​ളി​ക​ൾ വീ​ണ്ടും ആ​വ​ർ​ത്തി​ച്ചു​കൊ​ടു​ക്ക​ണം.
തീ​ർ​ന്നി​ല്ല, പ്രാ​ദേ​ശി​ക ചാ​ന​ലു​കാ​ർ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. അ​തി​നാ​യി വീ​ണ്ടും എ​ടു​ക്ക​ണം ടേ​ക്ക്. അ​തും​ക​ഴി​ഞ്ഞ് ഒ​ന്നു വി​ശ്ര​മി​ക്കാ​നൊ​രു​ങ്ങു​ന്പോ​ൾ ദാ ​വ​രു​ന്നു പ​ത്ര​ക്കാ​രു​ടെ വ​ക സ്പെ​ഷ​ൽ പോ​സ്, ഇ​ന്‍റ​ർ​വ്യൂ ആ​ദി​യാ​യ​വ. ക​ളി​ത്ത​ട്ടി​നു പു​റ​ത്തും ക​ളി​യു​ടെ പൂ​ര​മാ​ണ്. അ​പ്പോ​ഴേ​ക്കും അ​ടു​ത്ത മ​ത്സ​ര​ത്തി​നു​ള്ള അ​നൗ​ണ്‍​സ്മെ​ന്‍റ് എ​ത്തും....
ക​ളി​ക​ൾ ക​ഴി​ഞ്ഞ് കാ​ത്തി​രു​ന്ന ഫ​ലം വ​രു​ന്പോ​ൾ വീ​ണ്ടും പ​ണി​യാ​കും, പ്ര​തീ​ക്ഷി​ച്ച​വ​ർ​ക്കു സ​മ്മാ​ന​മി​ല്ല, കി​ട്ടി​യ സ്ഥാ​നം കു​റ​ഞ്ഞു​പോ​യി, വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ വി​വേ​ച​നം, സ്കൂ​ളി​ന്‍റെ പ്ര​സ്റ്റീ​ജ്, ജ​യി​ച്ച​വ​ർ​ക്ക് സ​ഹ​പാ​ഠി​ക​ളു​ടെ ആ​ശ്ലേ​ഷ​ണം ... എ​ന്നു​വേ​ണ്ട പു​കി​ലോ​ടു പു​കി​ലാ​ണ് എ​ല്ലാ​യി​ട​ത്തും.