കാ​ലം മാ​റി; ച​മ​യ​വും
Wednesday, November 20, 2019 10:18 PM IST
മു​ൻ​കാ​ല ച​മ​യ രീ​തി​ക​ളോ​ടും ച​മ​യ സാ​മ​ഗ്രി​ക​ളോ​ടും ക​ലോ​ത്സ​വ ച​മ​യ മു​റി​ക​ൾ ഗു​ഡ്ബൈ പ​റ​ഞ്ഞു. ബ്രാ​ൻ​ഡ​ഡ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സ​ന്പ​ന്ന​ത​യി​ലും സൗ​ക​ര്യ​ത്തി​ലും പ്ര​ക​ട​നം കൂ​ടു​ത​ൽ മെ​ച്ച​മാ​ക്കാ​മെ​ന്നാ​ണ് ച​മ​യ​ക്കാ​രു​ടെ വി​ശ്വാ​സം. നൃ​ത്ത​മ​ത്സ​ര​ങ്ങ​ളി​ൽ ആ​യി​ര​ങ്ങ​ൾ വി​ല​യു​ള്ള വി​വി​ധ​ത​രം ജെ​ല്ലു​ക​ൾ മു​ഖ​ത്ത​ണി​ഞ്ഞാ​ണ് ഭൂ​രി​ഭാ​ഗം മ​ത്സ​രാ​ർ​ഥി​ക​ളും വേ​ദി​ക​ളി​ൽ എ​ത്തു​ന്ന​ത്.
വാ​ലി​ട്ടു ക​ണ്ണെ​ഴു​താ​ൻ ക​ണ്‍​മ​ഷി​ത​ന്നെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് നൃ​ത്താ​ധ്യാ​പ​ക​ർ നി​ർ​ബ​ന്ധം പി​ടി​ച്ചി​രു​ന്ന കാ​ലം ക​ഴി​ഞ്ഞു. ഐ ​ജെ​ൽ ആ​ണ് ഇ​പ്പോ​ൾ പ​ല​രും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മി​ക്സിം​ഗി​ലൂ​ടെ ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന പ​ര​ന്പ​രാ​ഗ​ത ചു​മ​പ്പി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം അ​റ​ബി ക​ന്പ​നി​ക​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

ഗ്രീ​ൻ പ​വ​ലി​യ​ൻ

പ്ര​മു​ഖ പ​രി​സ്ഥി​തി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ ഇ​ല നേ​ച്ച​ർ ക്ല​ബും ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും സം​യു​ക്ത​മാ​യി മേ​ള ന​ഗ​രി​യ​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഗ്രീ​ൻ പ​വ​ലി​യ​ൻ കൗ​മാ​ര ക​ലാ​മേ​ള​യു​ടെ ആ​ക​ർ​ഷ​ണ​മാ​യി. പൂ​ർ​ണ​മാ​യും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മു​ക്ത ക​ലോ​ത്സ​വം എ​ന്ന ആ​ശ​യം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​ണ് ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. പേ​പ്പ​ർ കാ​രി​ബാ​ഗ്, മു​ള ഉ​ൽ​പ​ന്ന​ങ്ങ​ൾ, വൈ​ക്കോ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ഗ്രീ​ൻ പ​വ​ലി​യ​നി​ൽ ഒ​രു​ക്കി​യി​രി​ട്ടു​ണ്ട്. കൂ​ടാ​തെ പ​രി​സ്ഥി​തി സൗ​ഹൃ​ദ സ​ന്ദേ​ശ​ങ്ങ​ൾ കാ​ലോ​ത്സ​വ ന​ഗ​രി​യി​ലാ​ക​മാ​നം പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഗ്രീ​ൻ സ​ന്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ലീ​ഫ് ലെ​റ്റ് വി​ത​ര​ണം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണാ​ശ​യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും ക​ലോ​ത്സ​വ ന​ഗ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ല നേ​ച്ച​ർ ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ജി​ദാ​സ് മോ​ഹ​ൻ, ക​ലോ​ത്സ​വ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ക​ണ്‍​വീ​ന​ർ മി​നി ഫ്രാ​ൻ​സി​സ്, ഗ്രീ​ൻ പ​വ​ലി​യ​ൻ ക​ണ്‍​വീ​ന​ർ റോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ആ​ൻ സോ​ഫി​യ ജോ​സ​ഫ്, വി.​എ​സ്. രാ​ജേ​ഷ്, ആ​ന​ന്ദ് കോ​ട്ടി​രി, അ​രു​ണ്‍ പ്ര​കാ​ശ്, എ​ൻ.​എ​സ്. ശ​ശി​ക​ല, ഇ​ല വോ​ള​ണ്ടി​യ​ർ​മാ​ർ, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​രാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.