വി​ദേ​ശജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: ക​ണ്ണൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ
Wednesday, November 20, 2019 10:19 PM IST
തൊ​ടു​പു​ഴ : ജ​ർ​മനി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ. ക​ണ്ണൂ​ർ ഇ​ട​ച്ചേ​രി ദേ​ശം പു​ഴാ​തി സു​ര​ഭി വീ​ട്ടി​ൽ ദി​വി​ഷി​ത് ആ​ണ് പി​ടി​യി​ലാ​യ​ത്. അ​രി​ക്കു​ഴ മേ​ക്കാ​ട്ട് സ്വ​ദേ​ശി അ​മ​ലി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ജ​ർ​മ്മ​നി​യി​ലെ ബ​ർ​ലി​നി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ദി​വി​ഷി​ത് ഫെ​യ്സ്ബു​ക്കി​ൽ പോ​സ്റ്റ് ഇ​ടു​ക​യാ​യി​രു​ന്നു.
ജോ​ലി ല​ഭി​ക്കു​ന്ന​തി​നാ​യി ഒ​ന്ന​ര​ല​ക്ഷം രൂ​പ അ​മ​ൽ പ്ര​തി​ക്ക് കൈ​മാ​റി. പി​ന്നീ​ട് ജ​ർ​മ​നി​യി​ലെ ജോ​ലി​ക്ക് സാ​ധ്യ​ത കു​റ​വാ​ണെ​ന്നും അ​തി​നാ​ൽ കാ​ന​ഡ​യി​ൽ ജോ​ലി ന​ൽ​കാ​മെ​ന്നും പ്ര​തി അ​മ​ലി​നെ അ​റി​യി​ച്ചു. ഇ​തി​നാ​യി ആ​ദ്യം അ​ൻ​പ​തി​നാ​യി​ര​വും പി​ന്നീ​ട് ഒ​ന്ന​ര​ല​ക്ഷം രൂ​പ​യും പ്ര​തി കൈ​പ്പ​റ്റി.
ഇതനു​സ​രി​ച്ച് അ​മ​ൽ ഇ​ന്തോ​നേ​ഷ്യ​യി​ലെ​ത്തു​ക​യും ബി​ല്ലി എ​ന്ന​യാ​ൾ​ക്ക് 2500 ഡോ​ള​ർ കൈ​മാ​റു​ക​യും ചെ​യ്തു. എ​ന്നാ​ൽ ജോ​ലി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​മ​ൽ തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. മ​ല​ബാ​ർ മേ​ഖ​ല​യി​ൽ നി​ന്നും നി​ര​വ​ധി യു​വ​തീ യു​വാ​ക്ക​ളെ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ്ര​തി ക​ബ​ളി​പ്പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.