ദേ​ശീ​യ പാ​ത​യോ​ര​ത്തെ മ​ര​ങ്ങ​ൾ ഭീ​ഷ​ണി​യാ​യി
Thursday, November 21, 2019 10:15 PM IST
അ​ടി​മാ​ലി: കൊ​ച്ചി- ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ അ​റു​പ​താം​മൈ​ലി​നു സ​മീ​പം പാ​ത​യോ​ര​ത്ത് നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യി പ​രാ​തി. ദേ​ശീ​യ​പാ​ത 185-ൽ ​ക​ന്പി​ലൈ​നി​നും അ​റു​പ​താം​മൈ​ലി​നു​മി​ട​യി​ലാ​ണ് പാ​ത​യോ​ര​ത്ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ൾ നി​ൽ​ക്കു​ന്ന​ത്.

ചു​വ​ട്ടി​ലെ മ​ണ്ണി​ള​കി പാ​ത​യോ​ര​ത്തെ മ​ണ്‍​തി​ട്ട​യി​ൽ നി​ൽ​ക്കു​ന്ന വൃ​ക്ഷ​ങ്ങ​ൾ ഏ​തു​നി​മി​ഷ​വും താ​ഴേ​ക്ക് നി​ലം​പ​തി​ക്കാം. ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​തി​നെ​തു​ട​ർ​ന്നാ​ണ് വൃ​ക്ഷ​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽ വ​ലി​യ ഗ​ർ​ത്തം രൂ​പം​കൊ​ണ്ട് അ​പ​ക​ടാ​വ​സ്ഥ ഉ​ട​ലെ​ടു​ത്ത​ത്. പി​ന്നീ​ട് പ​ല​പ്പോ​ഴാ​യി മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞു​ചാ​ടി​യ​തോ​ടെ മ​ര​ങ്ങ​ൾ കൂ​ടു​ത​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി.

സ​മീ​പ​ത്ത് ദേ​ശീ​യ​പാ​ത വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നെ​ങ്കി​ലും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​ര​ങ്ങ​ൾ​മാ​ത്രം മു​റി​ച്ചു​നീ​ക്കി​യി​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ പ​രാ​തി. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ഈ ​മ​ര​ങ്ങ​ൾ​ക്കു ചു​വ​ട്ടി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഉ​റ​പ്പി​ല്ലാ​ത്ത മ​ണ്ണാ​യ​തി​നാ​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മ​ര​ങ്ങ​ൾ ദേ​ശീയ​പാ​ത​യി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ഴാ​മെ​ന്ന​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു.

ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ പ്ര​ദേ​ശ​ത്തു​ണ്ടാ​കു​ന്ന കു​ലു​ക്കം​പോ​ലും അ​പ​ക​ട​ത്തി​ന് ഇ​ട​വ​രു​ത്താം. ദേ​ശീ​യ​പാ​ത വി​ഭാ​ഗം മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി വാ​ഹ​ന​യാ​ത്രി​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ ന​ട​പ​ടി കൈ​ക്കൊള്ള​ണ​മെ​ന്നതാണ് സ​മീ​പ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.