വ​ട​ക്ക​നാ​ർ നീ​ർ​ത്ത​ട സം​ര​ക്ഷ​ണം; ജനകീയ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു
Thursday, November 21, 2019 10:16 PM IST
വെ​ള്ളി​യാ​മ​റ്റം: പ​ഞ്ചാ​യ​ത്തി​ൽ വ​ട​ക്ക​നാ​ർ നീ​ർ​ത്ത​ട സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ജനകീയ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു.

വ​ട​ക്ക​നാ​ർ നീ​ർ​ത്ത​ട​ത്തി​ലെ ഏ​ഴ് ഉ​പ​നീ​ർ​ത്ത​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് രൂ​പീ​ക​രി​ച്ച​ത്. 26 കി​ലോ​മീ​റ്റ​ർ ഒ​ഴു​കി​യാ​ണ് വ​ട​ക്ക​നാ​ർ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലെ​ത്തു​ന്ന​ത്.

വ​ട​ക്ക​നാ​റി​ന്‍റെ പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. 19 കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളും നി​ര​വ​ധി കു​ള​ങ്ങ​ളും കി​ണ​റു​ക​ളും ന​ദി​യു​ടെ സ​മീ​പ​ത്തു​ള്ള ഇ​വി​ടെ കോ​ളി​ഫോം ബാ​ക്ടീ​രിയായു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് മു​ൻ പ​ഠ​ന​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. വ​ട​ക്ക​നാ​ർ നീ​ർ​ത്ത​ട സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഴ തീ​ര ന​ട​ത്തം, പ​രി​സ്ഥി​തി ജ​ന​സ​ഭ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും.

യോ​ഗ​ത്തി​ൽ എ.​എം. സോ​മ​ദാ​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. അ​നി​ൽ രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​ശി​കു​മാ​ർ കി​ഴ​ക്കേ​ടം, ജോ​സ​ഫ് പു​ര​യ്ക്ക​ൽ, മൈ​ക്കിൾ, അയ്മ​നം, സ​ന്തോ​ഷ്, സി​ബി മാ​ത്യു, കെ.​ജി.​സോ​മ​ൻ, ആ​ൻ​സി ജോ​യി, സ​ണ്ണി ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.