ക്ഷീ​ര​ക​ർ​ഷ​ക സം​ഗ​മ​വും കെ​ട്ടി​ട ഉ​ദ്ഘാ​ട​ന​വും
Thursday, November 21, 2019 10:17 PM IST
ചെ​റു​തോ​ണി: നാ​ര​ക​ക്കാ​നം ആ​പ്കോ​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​വും വാ​ത്തി​ക്കു​ടി യൂ​ണി​റ്റ് ക്ഷീ​ര​ക​ർ​ഷ​ക സം​ഗ​മ​വും 23-ന് ​നാ​ര​ക​ക്കാ​ന​ത്ത് ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ മാ​ത്യു ജോ​ർ​ജ്, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​ജു തോ​മ​സ്, ക​ണ്‍​വീ​ന​ർ വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, സം​ഘം മു​ൻ​പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ ദേ​വ​സ്യ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ്, ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, മ​രി​യാ​പു​രം, വാ​ത്തി​ക്കു​ടി, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തു​ക​ൾ, വാ​ത്തി​ക്കു​ടി ക്ഷീ​ര വി​ക​സ​ന യൂ​ണി​റ്റി​ലെ ക്ഷീ​ര സം​ഘ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ക്ഷീ​ര​ക​ർ​ഷ​ക സം​ഗ​മം ന​ട​ക്കു​ന്ന​ത്. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഐ​സി​ഡി​പി യു​ടെ കെ​ട്ടി​ട നി​ർ​മാ​ണ ഫ​ണ്ടു​പ​യോ​ഗി​ച്ച് ര​ണ്ടു​നി​ല​ക​ളി​ലാ​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
രാ​വി​ലെ എ​ട്ടി​ന് ക്ഷീ​ര ക​ർ​ഷ​ക ര​ജി​സ്ട്രേ​ഷ​ൻ ന​ട​ക്കും. 8.30-ന് ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ടി​ന്‍റു സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം​ചെ​യ്യും. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് സീ​മോ​ൻ വാ​സു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ൾ ഹാ​ളി​ൽ ശു​ദ്ധ​മാ​യ പാ​ലു​ൽ​പാ​ദ​നം സം​ബ​ന്ധി​ച്ച് ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ എ.​സി. ര​ജി​കു​മാ​ർ സെ​മി​നാ​ർ ന​യി​ക്കും. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ട്രീ​സ തോ​മ​സ് മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും.
10.30 -ന് ​ഡീ​ൻ കു​ര്യ​ക്കോ​സ് എം​പി പു​തി​യ കെ​ട്ടി​ട​വും ക്ഷീ​ര ക​ർ​ഷ​ക സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം​ചെ​യ്യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. നാ​ര​ക​ക്കാ​നം ആ​പ്കോ​സി​ലെ മു​ൻ​പ്ര​സി​ഡ​ന്‍റു​മാ​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സും കൂ​ടു​ത​ൽ പാ​ൽ അ​ള​ന്ന സം​ഘ​ങ്ങ​ളെ ക്ഷീ​ര​വി​ക​സ​ന ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജി​ജ സി. ​കൃ​ഷ്ണ​നും കൂ​ടു​ത​ൽ പാ​ൽ അ​ള​ന്ന ക​ർ​ഷ​ക​നെ ഇ​ആ​ർ​എം​പി​യു ചെ​യ​ർ​മാ​ൻ ജോ​ണ്‍ തെ​രു​വ​ത്തും ആ​ദ​രി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡോ​ളി ജോ​സ​ഫ്, പി.​കെ. രാ​ജു, രാ​ജേ​ശ്വ​രി രാ​ജ​ൻ എ​ന്നി​വ​ർ മി​ൽ​ക്ക് ഇ​ൻ​സെ​ന്‍റീ​വ് പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്യും.