വി​ദേ​ശ​മ​ദ്യ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി
Thursday, November 21, 2019 10:17 PM IST
മൂ​ന്നാ​ർ: വി​ൽ​പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന 10 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. കെ​ഡി​എ​ച്ച്പി മാ​ട്ടു​പ്പെ​ട്ടി എ​സ്റ്റേ​റ്റ് സ്വ​ദേ​ശി​ക​ളാ​യ പാ​ൽ​പ്പാ​ണ്ടി (20), ശെ​ൽ​വ​ഗ​ണേ​ഷ് (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ദേ​ശീ​യ​പാ​ത​യി​ൽ സി​ഗ്ന​ൽ പോ​യി​ന്‍റി​ൽ ദേ​വി​കു​ളം പോ​ലീ​സ് രാ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്.
ഓ​ട്ടോ​റി​ക്ഷ​യു​ടെ സീ​റ്റി​ന​ട​യി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന പ​ത്തു​ലി​റ്റ​ർ മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ ദേ​വി​കു​ളം കോ​ട​തി റി​മാ​ൻ​ഡു​ചെ​യ്തു. എ​സ്ഐ ദി​ലീ​പ് കു​മാ​ർ, എ​എ​സ്ഐ ഹാ​ഷിം, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​ബാ​ഷ്, അ​ശോ​ക്, മു​ജീ​ബ്, ഷൗ​ക്ക​ത്ത്, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.